city-gold-ad-for-blogger

TE Abdulla | ടിഇ അബ്ദുല്ലയുടെ സമ്പന്നമായ ഓർമകളുമായി സംഗമം; സൗഹൃദകൂട്ടായ്മയുടെ ഒത്തുചേരൽ തിങ്കളാഴ്ച; യുടി ഖാദർ, അഡ്വ. എ ജയശങ്കർ പങ്കെടുക്കും

കാസർകോട്: (www.kasargodvartha.com) സൗമ്യത മുഖമുദ്രയാക്കി ഏവരുടെയും മനം കവർന്ന് പ്രോജ്വലിച്ച് നിന്ന നഗരസഭാ മുൻ ചെയർമാൻ ടിഇ അബ്ദുല്ലയുടെ ഓർമകളുമായി അദ്ദേഹത്തെ സ്നേഹിക്കുന്നവരും അടുത്തറിഞ്ഞവരും മറ്റും ഒത്തുചേരുന്നു. അതിഥികളായെത്തുന്ന പ്രമുഖർ ടിഇയുടെ സ്‌മരണകൾ പങ്കുവെക്കും. 'ടിഇ ജീവിതവും ചിന്തയും ഓർമ' എന്ന വിഷയത്തിൽ മാർച് 13 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസർകോട് മുനിസിപൽ കോൺഫറൻസ് ഹോളിൽ ടിഇ സൗഹൃദ കൂട്ടായ്‌മയാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്.
  
TE Abdulla | ടിഇ അബ്ദുല്ലയുടെ സമ്പന്നമായ ഓർമകളുമായി സംഗമം; സൗഹൃദകൂട്ടായ്മയുടെ ഒത്തുചേരൽ തിങ്കളാഴ്ച; യുടി ഖാദർ, അഡ്വ. എ ജയശങ്കർ പങ്കെടുക്കും

പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ മുഖ്യപ്രഭാഷണം നടത്തും. കർണാടക മുൻമന്ത്രി യുടി ഖാദർ എംഎൽഎ മുഖ്യാതിഥിയായിരിക്കും. ഗുരുവായൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ വിനയൻ കെപി, കോളജ് എജുകേഷൻ വകുപ്പ് അകൗണ്ട് ഓഫീസർ ജെ കൃഷ്ണകുമാർ, കളമശ്ശേരി നഗരസഭാ മുൻ ചെയർമാനും ചെയർമാൻ ചേംബേർസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡണ്ടുമായ ജമാൽ മണക്കാട്, മാധ്യമ പ്രവർത്തക ഫൗസിയ മുസ്ത്വഫ തുടങ്ങിയവർ സംസാരിക്കും.
  
TE Abdulla | ടിഇ അബ്ദുല്ലയുടെ സമ്പന്നമായ ഓർമകളുമായി സംഗമം; സൗഹൃദകൂട്ടായ്മയുടെ ഒത്തുചേരൽ തിങ്കളാഴ്ച; യുടി ഖാദർ, അഡ്വ. എ ജയശങ്കർ പങ്കെടുക്കും

Keywords:  Kasaragod, Kerala, News, Latest-News, T E Abdulla, Municipal Conference Hall, Remembrance, Remembering, MLA, President, TE Abdulla Memorial Meeting on March 13. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia