Solidarity | കേരളത്തെ ചേര്‍ത്തുപിടിച്ച് തമിഴ് നാട്; അടിയന്തര സഹായമായി അനുവദിച്ചത് 5 കോടി രൂപ; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സംഘം; ഒപ്പം എല്ലാ സഹകരണവും വാഗ്ദാനം ചെയ്ത് സ്റ്റാലിന്‍
അവശ്യ വസ്തുക്കളും കേരളത്തിലെത്തിക്കും.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥരായ കെ എസ് സമീരന്‍, ജോണി ടോം വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ഉദ്യോഗസ്ഥരെ വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനായി അഗ്‌നിശമനസേനയിലെ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ 20 രക്ഷാപ്രവര്‍ത്തകരേയും ഒരു എസ് പിയുടെ നേതൃത്വത്തില്‍ 20 ദുരന്തനിവാരണ ടീമിനേയും 10 ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന മെഡികല്‍ സംഘത്തേയും ചുമതലപ്പെടുത്തി.
കല്‍പറ്റ: (KasargodVartha) വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ (Landslides) നടുങ്ങിയ കേരളത്തിനെ ചേര്‍ത്തുപിടിച്ച് തമിഴ് നാട് സര്‍കാര്‍ (Tamil Nadu Govt) . അടിയന്തര സഹായമായി (Eergency aid)അനുവദിച്ചത് അഞ്ചുകോടി രൂപ (Rs 5 Crore). ഒപ്പം തമിഴ്നാടിന്റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രിയുടെ (Tamil Nadu CM) ദുരിതാശ്വാസ നിധിയില്‍ (Relief Fund)നിന്നുമാണ് സഹായധനം അനുവദിച്ചത്. അവശ്യ വസ്തുക്കളും കേരളത്തിലെത്തിക്കും.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനമറിയിക്കുകയും ചെയ്തു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥരായ കെ എസ് സമീരന്‍, ജോണി ടോം വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ഉദ്യോഗസ്ഥരെ വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനായി അഗ്‌നിശമനസേനയിലെ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ 20 രക്ഷാപ്രവര്‍ത്തകരേയും ഒരു എസ് പിയുടെ നേതൃത്വത്തില്‍ 20 ദുരന്തനിവാരണ ടീമിനേയും 10 ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന മെഡികല്‍ സംഘത്തേയും ചുമതലപ്പെടുത്തി. ഇവര്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചു.