മുല്ലപ്പെരിയാര്‍ അണക്കെട്ട്: മുന്നറിയിപ്പില്ലാതെ രാത്രിയില്‍ വീണ്ടും ഷടെറുകള്‍ തുറന്നു, പെരിയാര്‍ തീരത്ത് ജാഗ്രത
മുല്ലപ്പെരിയാര്‍: (www.kasargodvartha.com 06.12.2021) മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷടെറുകള്‍ രാത്രിയില്‍ വീണ്ടും തുറന്ന് തമിഴ്‌നാട്. എട്ട് ഷടെറുകള്‍ തുറന്ന് 5600 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് 142 അടി ആയിട്ടുണ്ട്. രാത്രിയില്‍ നാല് ഷടെറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 4000 ഘനയടി വെള്ളം തുറന്നുവിടുന്നുണ്ടായിരുന്നു. വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടിയതോടെ പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
കഴിഞ്ഞ രണ്ട് തവണയായി തമിഴ്‌നാട് രാത്രിയില്‍ ഷടെറുകള്‍ തുറക്കുന്നത് പതിവാക്കിയിരിക്കുകയാണ്. രാത്രിയില്‍ ഷടെറുകള്‍ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം അവഗണിച്ചാണ് തമിഴ്‌നാടിന്റെ ഈ പ്രവൃത്തി. ഇതേ ആവശ്യം ഉന്നയിച്ച് കേരളത്തിന്റെ മിഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തും നല്‍കിയിരുന്നു.
അര്‍ധ രാത്രിയില്‍ മുല്ലപ്പെരിയാര്‍ സ്പില്‍വേ ഷടെറുകള്‍ ഉയര്‍ത്തുന്നത് പെരിയാര്‍ തീരത്തെ ജനങ്ങളില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ചെ രണ്ടരയ്ക്ക് പെരിയാര്‍ തീരത്തെ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് തമിഴ്‌നാട് എട്ട് ഷടെറുകള്‍ 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി വെളളം തുറന്നു വിട്ടത്. വിവരമറഞ്ഞ റവന്യൂ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും ജനപ്രതിനിധികളുമാണ് ഉറങ്ങിക്കിടന്നിരുന്നവരെ വിളിച്ചുണര്‍ത്തി വിവരം അറിയിച്ചത്.
Keywords: News, Kerala, State, Top-Headlines, Mullapperiyar, Water, Tamil Nadu again opens Mullaperiyar shutters in the night