കായിക പ്രഭികളെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ ടാലന്റ് ഹണ്ട്; കായികമേളയില്‍ പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയെ മുന്‍നിരയിലെത്തിക്കുക ലക്ഷ്യം
Jan 18, 2019, 19:05 IST
കാസര്‍കോട്: (www.kasargodvartha.com 18.01.2019) സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയെ മുന്‍നിരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും കായിക പ്രഭികളെ കണ്ടെത്താന്‍ ടാലന്റ് ഹണ്ട് സംഘടിപ്പിക്കുന്നു. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ഈ മാസം 30, 31 തീയതികളില്‍ വിദ്യാനഗര്‍ കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വിവിധ അത്ലറ്റിക് മത്സരങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നിന്ന് ഒരു ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും സ്‌കൂള്‍ തലത്തില്‍ തെരഞ്ഞെടുത്ത് മാസങ്ങളായി പരിശീലനം നല്‍കിവരുന്നു. ഇങ്ങനെ പരിശീലനം നേടിയ വിദ്യാര്‍ത്ഥികളാണ് ജില്ലാതലത്തില്‍ നടക്കുന്ന ടാലന്റ് ഹണ്ടില്‍ പങ്കെടുക്കുക. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ ഭരണകൂടവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്നും തുടര്‍പരിശീലനം നല്‍കും. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബുവിന്റെ ആശയമാണ് ഈ പദ്ധതി. പി സുലൈമാന്‍, കെ വി രാഘവാന്‍, ബെല്ലാള്‍, അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Students, Talent hunt for finding sports players
< !- START disable copy paste -->