city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Event | എസ് വൈ എസ് യുവജന സമ്മേളന നഗരിയിൽ വ്യാഴാഴ്ച ആത്മീയ സംഗമം

SYS Youth Conference
Photo Credit: Facebook/ Thaha Thangal Saqafi

● വൈകുന്നേരം 6.30ന് സമ്മേളനം ആരംഭിക്കും
● പ്രാർത്ഥന, ദിക്ർ, ബുർദ മജ്‌ലിസുകൾ ഉണ്ടായിരിക്കും
● പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും പ്രഭാഷണം നടത്തും

തൃശൂർ: (KasargodVartha) ആമ്പല്ലൂരിലെ എസ്‌വൈഎസ് കേരള യുവജന സമ്മേളന നഗരിയിയിൽ വ്യാഴാഴ്ച വൈകുന്നേരം നടക്കുന്ന ആത്മീയ സമ്മേളനം പ്രൗഢമാകും. അനവധി വിശ്വാസികളെ സാക്ഷിയാക്കി നടക്കുന്ന സമ്മേളനം ജില്ലയിലെ പ്രസ്ഥാനിക കൂട്ടായ്മയുടെ സംഗമവേദിയായി മാറും. വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കാനെത്തും.

സന്ധ്യാ പ്രാർത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ ദിക്ർ മജ്‌ലിസ്, ബുർദ മജ്ലിസ് എന്നിവയും പ്രമുഖ സാദാത്തുക്കളുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തിലുള്ള പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. ആത്മീയ ചൈതന്യം നിറക്കുന്ന ഈ സമ്മേളനം വിശ്വാസികൾക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.

വൈകുന്നേരം 6.30ന് ആരംഭിക്കുന്ന ആത്മീയ സമ്മേളനത്തിൽ സമസ്ത ജില്ലാ പ്രസിഡന്റ് മുഹ്‌യുദ്ദീന്‍കുട്ടി മുസ്ലിയാര്‍ താഴപ്ര അധ്യക്ഷത വഹിക്കും. മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി, ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ, റഹ്മത്തുല്ല സഖാഫി എളമരം പ്രഭാഷണം നടത്തും.

പി എസ് കെ മൊയ്തു ബാഖവി, ഐ എം കെ ഫൈസി, അഡ്വ. പിയു അലി, അബ്ദു ഹാജി കാതിയാളം, ഗഫൂര്‍ മൂന്നുപീടിക, മുഹമ്മദലി സഅദി, എസ്എംകെ തങ്ങള്‍, അബ്ദുൽ അസീസ് നിസാമി, അഡ്വ. ബക്കര്‍, അമീര്‍ തളിക്കുളം, ശാഫി ഖാദിരി, അനസ് കെ എം എന്നിവർ സംബന്ധിക്കും. 

സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. 'ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തിൽ ഈ മാസം 26, 27, 28, 29 തിയ്യതികളിലാണ് ആമ്പല്ലൂരിൽ എസ് വൈ എസ് കേരള യുവജന സമ്മേളനം നടക്കുന്നത്. എസ് വൈ എസിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കൂടിയാണിത്.

#SYSKerala #YouthConference #SpiritualGathering #Amballur #KeralaMuslims #ReligiousEvent

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia