Facebook Post | ആത്മഹത്യാഭീഷണി മുഴക്കി സസ്‌പെന്‍ഷനിലായ അധ്യാപകന്റെ ഫേസ്ബുക് പോസ്റ്റ്; വൈകാതെ അപ്രത്യക്ഷമായി!
Mar 1, 2024, 19:36 IST
പെരിയ: (KasargodVartha) ലൈംഗിക പീഡനാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് തവണ സസ്‌പെന്‍ഷനിലായ അധ്യാപകന്‍ ആത്മഹത്യാ ഭീഷണി മുഴക്കി ഫേസ്ബുകില്‍ പോസ്റ്റിട്ടു. വൈകാതെ പോസ്റ്റ് അപ്രത്യക്ഷമായി. പെരിയ കേരള കേന്ദ്ര സര്‍വകലാശാലയിലെ ഇന്‍ഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഇഫ്തിഖാര്‍ അഹമ്മദ് ആണ് സോഷ്യല്‍ മീഡിയയില്‍ ഭീഷണി പോസ്റ്റിട്ടത്.
യൂനിവേഴ്‌സിറ്റിയെയും ഒരു വിദ്യാര്‍ഥി സംഘടനയെയും വൈസ് ചാന്‍സലറെയും സഹഅധ്യാപകരെയും പരാതി നല്‍കിയ വിദ്യാര്‍ഥിനികളെയും വാര്‍ത്ത പ്രസിദ്ധീകരിച്ച രണ്ട് മാധ്യമങ്ങളെയും പ്രതി കൂട്ടില്‍ നിര്‍ത്തിയാണ് സമൂഹ മാധ്യമങ്ങളില്‍ സന്ദേശം പ്രസിദ്ധീകരിച്ചത്.
കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകരുടെ വാട്‌സ് ആപ് ഗ്രൂപിലും അധ്യാപകന്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. അതിനിടെ, അധ്യാപകന്‍ കണ്ണൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയതായും വിവരമുണ്ട്.

നേരത്തെ ആരോപണമുയര്‍ന്നപ്പോള്‍ സസ്‌പെന്‍ഷന്‍ നടപടിക്ക് വിധേയനാക്കിയ ഇദ്ദേഹത്തെ ആഭ്യന്തര പരിഹാര സമിതി പരാതിയില്‍ അന്വേഷണം നടത്തി റിപോര്‍ട് സമര്‍പിച്ചതിന് പിന്നാലെ അധ്യാപകനെ തിരിച്ചെടുത്തിരുന്നു. എന്നാല്‍ എസ് എഫ് ഐ, എ ബി വി പി, എന്‍ എസ് യു തുടങ്ങിയ സംഘടനകള്‍ തിരിച്ചെടുത്ത നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
സര്‍വകലാശാല സ്ഥിതി ചെയ്യുന്ന ഹൊസ്ദുര്‍ഗ് താലൂകില്‍ പ്രവേശിക്കരുതെന്ന ഹൈകോടതിയുടെ ജാമ്യ വ്യവസ്ഥ നില നില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഈ ജാമ്യ വ്യവസ്ഥ സര്‍വകലാശാലയെ അധ്യാപകന്‍ അറിയിച്ചില്ലെന്ന് കാട്ടിയാണ് രണ്ടാം തവണയും പുറത്താക്കിയതെന്ന് വൈസ് ചാന്‍സിലറുടെ ഉത്തരവില്‍ പറയുന്നു.
Keywords: News, Kerala, Kerala-News, Kasaragod-News, Suspended, Teacher, Threatening, Facebook Post, Disappeared, Social Media, Hospital, Treatment, Suspended teacher's threatening Facebook post soon disappeared.