AIIMS | എയിംസ് കാസർകോട്ട് വരില്ലേ? ആലപ്പുഴയില്‍ വേണമെന്ന് സുരേഷ് ഗോപി; അതിനായി യുദ്ധം ചെയ്യാനും തയ്യാറെന്ന് പ്രതികരണം

● 'എയിംസ് കേരളത്തിൽ സ്ഥാപിക്കും'
● 'തന്റെ മന്ത്രിസ്ഥാനം കഴിയുന്നതിന് മുൻപ് നിർമാണമെങ്കിലും തുടങ്ങും'
● കോഴിക്കോടും കാസർകോടും എയിംസിനായി ശക്തമായ സമ്മർദം ചെലുത്തുന്നുണ്ട്.
ന്യൂഡൽഹി: (KasargodVartha) കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ മന്ത്രിസ്ഥാനത്തിന്റെ കാലാവധി കഴിയുന്നതിനു മുൻപ് എയിംസിന്റെ നിർമാണമെങ്കിലും തുടങ്ങിയിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ആലപ്പുഴക്ക് എയിംസ് കൊടുക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
2016 ൽ താൻ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ എയിംസ് വരുത്താന്‍ യുദ്ധം ചെയ്യാന്‍ തയ്യാറാണ്. ഇതുവരെ കേരള സര്‍ക്കാര്‍ ആലപ്പുഴയെ എയിംസ് ലിസ്റ്റില്‍ ഉള്‍പെടുത്തിയിട്ടില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേസമയം, എയിംസിനായി കോഴിക്കോടും കാസർകോടും ശക്തമായ സമ്മർദം ചെലുത്തുന്നുണ്ട്. കോഴിക്കോട് കിനാലൂരിൽ സംസ്ഥാന സർകാർ ഇതിനായി സ്ഥലം പോലും കണ്ടുവെച്ചിട്ടുണ്ട്. മതിയായ ചികിത്സാ സൗകര്യങ്ങളുടെ കുറവ് നേരിടുന്ന ജില്ലയാണ് കാസർകോട്. എൻഡോസൾഫാൻ ദുരിതം ബാധിച്ച ജില്ല കൂടിയാണിത്. അതുകൊണ്ട് തന്നെ കാസർകോടിന് എയിംസ് അനിവാര്യമാണെന്ന് പലരും വാദിക്കുന്നു.
കേരളത്തിന് ഇതുവരെ കേന്ദ്രം അനുവദിച്ചിട്ടില്ലെങ്കിലും എയിംസ് സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തകൃതിയായി നടക്കുമ്പോൾ, സുരേഷ് ഗോപിയുടെ ഉറച്ച നിലപാട് കാരണം കാസർകോടിന് എയിംസ് നഷ്ടപ്പെടുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്? കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ!
Union Minister Suresh Gopi has assured that AIIMS will be established in Kerala. He wants it to be in Alappuzha and is ready to fight for it. He has also said that the construction will begin before his term as a minister ends.
#AIIMS #Kerala #SureshGopi #Alappuzha #Health