city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സുരേന്ദ്രന്‍ സ്മാരക പുരസ്‌കാരം ഡോ. സെബാസ്റ്റ്യന്‍ പോളിന്, ശെല്‍വരാജ് സ്മാരക ഫോട്ടോഗ്രാഫി അവാര്‍ഡ് ബെന്നി തുതിയൂരിനും

കാസര്‍കോട്: (www.kasaragodvartha.com 23.12.2019) എഷ്യാനെറ്റ് ലേഖകനായിരുന്ന സുരേന്ദ്രന്‍ നീലേശ്വരത്തിന്റെ സ്മരണക്കായി സ്മാരക സമിതി ഏര്‍പ്പെടുത്തിയ മാധ്യമരംഗത്തെ സമഗ്ര സംഭാവനക്കുള്ള പതിനേഴാമത് പുരസ്‌കാരം ഡോ. സെബാസ്റ്റ്യന്‍ പോളിന്.

മികച്ച വാര്‍ത്താ ചിത്രത്തിനുള്ള ശെല്‍വരാജ് കയ്യൂര്‍ സ്മാരക അവാര്‍ഡിന് ബെന്നി തുതിയൂരും അര്‍ഹനായതായി സ്മാരക സമിതി ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, ജനറല്‍ സെക്രട്ടറി പി വിജയകുമാര്‍, സെക്രട്ടറി സേതുബങ്കളം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മാധ്യമ നിരൂപണത്തിലെ കൃത്യതയും നിഷ്പക്ഷതയുമാണ് ഡോ. സെബാസ്റ്റ്യന്‍ പോളിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ചലചിത്ര നിരൂപകനും എഴുത്തുകാരനുമായ സതീഷ് ബാബു പയ്യന്നൂര്‍, ഗ്രന്ഥശാല സംഘം സംസ്ഥാന പ്രസിഡണ്ട് ഡോ. കെ വി കുഞ്ഞികൃഷ്ണന്‍, കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളര്‍ പ്രൊഫ. കെ പി ജയരാജന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. ബാബു കാമ്രത്ത്, ചിത്രക്കാരന്‍ വിനു മാഷ് റോഷ്നി എരിപുരം, രാമരം മുഹമ്മദ് എന്നിവരടങ്ങിയ ജഡ്ജിങ്ങ് പാനലാണ് മികച്ച ഫോട്ടോഗ്രാഫറെ കണ്ടെത്തിയത്.

ഡിസംബര്‍ 29ന് നീലേശ്വരം വ്യാപാരി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും. ചടങ്ങില്‍ സ്മാരക സമിതി ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ അധ്യക്ഷത വഹിക്കും. എം രാജഗോപാലന്‍ എംഎല്‍എ സുരേന്ദ്രന്‍ അനുസ്മരണവും, എം സി ഖമറുദ്ദീന്‍ എംഎല്‍എ സ്മാരക പ്രഭാഷണവും നടത്തും. മുന്‍ എംഎല്‍എമാരായാ കെ പി സതീഷ് ചന്ദ്രന്‍, എം നാരായണന്‍, കാസര്‍കോട് പ്രസ്‌ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം, നീലേശ്വരം പ്രസ്ഫോറം പ്രസിഡണ്ട് ഉപേന്ദ്രന്‍ മടിക്കൈ, എം രാധാകൃഷ്ണന്‍ നായര്‍, അഡ്വ. കെ ശ്രീകാന്ത്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ബാബു കാമ്പ്രത്ത്, ഇ വി പി നീലേശ്വരം, രാമരം മുഹമ്മദ് എന്നിവര്‍ പ്രസംഗിക്കും.

സെക്രട്ടറി സേതു ബങ്കളം അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും. സുകു കോറോത്ത് പ്രശസ്തി പത്രം വായിക്കും.

സുരേന്ദ്രന്‍ സ്മാരക പുരസ്‌കാരം ഡോ. സെബാസ്റ്റ്യന്‍ പോളിന്, ശെല്‍വരാജ് സ്മാരക ഫോട്ടോഗ്രാഫി അവാര്‍ഡ് ബെന്നി തുതിയൂരിനും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Press meet, Surendran-smaraka-award, Memorial, Award, Surendran Memorial award announced     < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia