city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Allocation | ഓണക്കാലത്ത്‌ വിലക്കയറ്റം തടയാൻ സപ്ലൈകോയ്ക്ക്‌ 225 കോടി രൂപ; അവശ്യ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കും

Supplyco Gets Rs 225 Crore to Control Inflation During Onam
Image Credit: Facebook/ Supplyco

ബജറ്റ്‌ വിഹിതത്തിന്‌ പുറമേ സപ്ലൈകോയ്‌ക്ക്‌ 120 കോടി രൂപയാണ്‌ അധികമായി ലഭ്യമാക്കിയത്‌

തിരുവനന്തപുരം: (KasargodVartha) സംസ്ഥാന സർക്കാർ ഓണക്കാലത്ത്‌ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ (സപ്ലൈകോ) 225 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ്‌ ഈ വിവരം അറിയിച്ചത്‌.

ബജറ്റ്‌ വിഹിതത്തിന്‌ പുറമേ സപ്ലൈകോയ്‌ക്ക്‌ 120 കോടി രൂപയാണ്‌ അധികമായി ലഭ്യമാക്കിയത്‌. ഈ സാമ്പത്തിക വർഷത്തെ ബജറ്റ്‌ വിഹിതം 205 കോടി രൂപയായിരുന്നു. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണ്‌ ബജറ്റ്‌ വകയിരുത്തൽ ഉണ്ടായിരുന്നത്‌. ഓണക്കാലത്തെ വിലക്കയറ്റം തടയാൻ 120 കോടി രൂപ അധികമായി നൽകാൻ ധന വകുപ്പ് തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം വിപണി ഇടപെടലിന്‌ ബജറ്റിൽ 205 കോടി രൂപയായിരുന്നു വകയിരുത്തൽ. എന്നാൽ, സർക്കാർ 391 കോടി രൂപ സപ്ലൈകോയ്‌ക്ക്‌ അനുവദിച്ചിരുന്നു. ഓണക്കാലത്ത്‌ അവശ്യ സാധനങ്ങൾ സപ്ലൈകോ വഴി വിലക്കുറവിൽ ലഭ്യമാക്കുന്നതിലൂടെ വിലക്കയറ്റം നിയന്ത്രിക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്.

#Kerala #Supplyco #Onam #inflation #subsidy #government #consumeraffairs

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia