city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം കാസര്‍കോട് ജില്ലാ സമ്മേളനം പൂര്‍ണ കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുമെന്ന് ജില്ലാ സെക്രെടറി എം വി ബാലകൃഷ്ണന്‍; ലോക് ഡൗണ്‍ കാരണം ഞായറാഴ്ചത്തെ സമ്മേളന പരിപാടി വേഗത്തില്‍ തീര്‍ക്കും

കാസര്‍കോട്: (www.kasargodvartha.com 21.01.2022) സി പി എം കാസര്‍കോട് ജില്ലാ സമ്മേളനം പൂര്‍ണ കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുമെന്ന് ജില്ലാ സെക്രെടറി എം വി ബാലകൃഷ്ണന്‍. സമ്മേളന വേദിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

   
സി പി എം കാസര്‍കോട് ജില്ലാ സമ്മേളനം പൂര്‍ണ കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുമെന്ന് ജില്ലാ സെക്രെടറി എം വി ബാലകൃഷ്ണന്‍; ലോക് ഡൗണ്‍ കാരണം ഞായറാഴ്ചത്തെ സമ്മേളന പരിപാടി വേഗത്തില്‍ തീര്‍ക്കും


ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഞായറാഴ്ചത്തെ സമ്മേളന പരിപാടികള്‍ വേഗത്തില്‍ തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍കാരിന്റെയും കലക്ടറുടെയും പൂര്‍ണമായ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സാനിടൈസെര്‍ ഉപയോഗിച്ചും ശരീരോഷ്മാവ് പരിശോധിച്ചും പൂര്‍ണമായ സാമൂഹിക അകലം പാലിച്ചുമാണ് സമ്മേളനം നടക്കുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ ഇതിനെ വിവാദമാക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കോവിഡ് നിയന്ത്രണങ്ങള്‍ക്കായി ജില്ലകളെ വിഭജിച്ചപ്പോള്‍ സി പി എം ജില്ലാ സമ്മേളനം നടക്കുന്ന മൂന്ന് ജില്ലകളും നിയന്ത്രണം കുറവുള്ള വിഭാഗങ്ങളിലാണ്. സമ്മേളനം തുടങ്ങിയ കാസര്‍കോടും തൃശൂരും ഒരു നിയന്ത്രണ വിഭാഗത്തിലും ഉള്‍പെട്ടിട്ടില്ല.

കലക്ടര്‍ രാഷ്ട്രീയ പരിപാടികളടക്കം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച് രണ്ട് മണിക്കൂറിനകം പിന്‍വലിച്ചത് കാസര്‍കോട്ടെ സി പി എം സമ്മേളന നടത്തിപ്പിന് വേണ്ടിയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി കലക്ടറുടെ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വരികയും ചെയ്തു.

ആലപ്പുഴയും പൊതുപരിപാടികള്‍ക്ക് പൂര്‍ണ വിലക്കില്ലാത്ത വിഭാഗത്തിലാണ്. നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താനുള്ള ജില്ലകളുടെ തരം തിരിക്കലിന് രണ്ട് മാനദണ്ഡങ്ങളാണ് അടിസ്ഥാനമാക്കിയിരുന്നത്.

ആശുപത്രിയില്‍ കിടത്തി ചികിത്സയിലും ഐ സി യുവിലുമുള്ള കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധന, ജില്ലയില്‍ ചികിത്സയിലുളള ആകെ രോഗികളില്‍ കോവിഡ് രോഗികളുടെ ശതമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ്.

കാസര്‍കോട്, തൃശൂര്‍, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളിലാണ് സി പി എം സമ്മേളനം പൂര്‍ത്തിയാകാനുളളത്. ഇതില്‍ കാസര്‍കോടിനേയും തൃശൂരിനേയും നിയന്ത്രണങ്ങളുള്ള മൂന്ന് വിഭാഗത്തിലുമില്ലാത്ത ആറ് ജില്ലകളുടെ കൂട്ടത്തിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്.

അതിനാല്‍ പൊതു നിയന്ത്രണമാണ് ബാധകം. അതായത് ഒന്നിനും പൂര്‍ണ വിലക്കില്ല. ആലപ്പുഴ നിയന്ത്രണങ്ങള്‍ കുറവുള്ള എ വിഭാഗത്തിലാണ്. ഇവിടെയും പൊതുപരിപാടിക്ക് വിലക്കില്ല. എന്നാല്‍ ഈ മൂന്ന് ജില്ലകളിലും പൊതുപരിപാടി വിലക്കി കലക്ടര്‍മാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. സര്‍കാരിന്റെ പുതിയ ഉത്തരവ് വന്നതോടെ ഉത്തരവുകള്‍ റദ്ദാക്കുകയായിരുന്നു.

പൊതുപരിപാടികള്‍ക്കുള്ള പൂര്‍ണ വിലക്ക് ലംഘിച്ച് സമ്മേളനം നടത്തിയെന്ന ആക്ഷേപത്തില്‍ നിന്ന് രക്ഷപെടാന്‍ സി പി എമിന് അനുഗ്രഹമായി മാറിയിരിക്കുകയാണ് സര്‍കാരിന്റെ പുതിയ തീരുമാനം. പരിപാടികളില്‍ 50 പേര്‍ മാത്രമേ പാടുള്ളൂവെന്ന മാനദണ്ഡം ജില്ലാ സമ്മേളനങ്ങളില്‍ പാലിക്കുന്നില്ല.

കാസര്‍കോട് ജില്ലാ സമ്മേളനം നടക്കുന്ന മടിക്കൈ പഞ്ചായത്തില്‍ വ്യാഴാഴ്ചത്തെ ടി പി ആര്‍ 67 ശതമാനത്തിന് മുകളിലാണ്.

Keywords:  Kerala, Kasaragod, News, Top-Headlines, CPM, District, COVID-19, District-secretary, Lockdown, Media worker, Government, Alappuzha, Hospital, Treatment, Thrissur, Panchayath, Sunday's conference will end soon due to the lockdown


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia