city-gold-ad-for-blogger

മഞ്ചേശ്വരത്തെ അപരന്‍ കെ. സുരേന്ദ്രന് പാരയായി

മഞ്ചേശ്വരം: (www.kasargodvartha.com 19/05/2016) മഞ്ചേശ്വരത്ത് സ്വതന്ത്രനായി മത്സരിച്ച കെ.സുന്ദരന്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് പാരയായി. 467 വോട്ടാണ് സുന്ദരന്‍ നേടിയത്. 89 വോട്ടിനാണ് സുരേന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുര്‍ റസാഖിനോട് പരാജയപ്പെട്ടത്. നോട്ടയും കാര്യമായി തന്നെ വോട്ട് നേടി. നോട്ട 646 വോട്ടാണ് നേടിയത്.

പിഡിപിയുടെ ബഷീര്‍ അഹ് മദ് 759 വോട്ടും ബിഎസ്പിയുടെ രവിചന്ദ്ര 365 വോട്ടും സ്വതന്ത്രസ്ഥാനാര്‍ത്ഥികളായ കെ.പി മുനീര്‍ 224 വോട്ടും ജോണ്‍ ഡിസൂസ 207 വോട്ടും നേടി.

പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍ റീകൗണ്ടിംഗ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് റീകൗണ്ടിംഗ് നടന്നുവരികയാണ്. പോസ്റ്റല്‍ വോട്ട് എണ്ണിക്കഴിഞ്ഞതിന് ശേഷം മറ്റു വോട്ടുകള്‍ എണ്ണിത്തുടങ്ങി.
മഞ്ചേശ്വരത്തെ അപരന്‍ കെ. സുരേന്ദ്രന് പാരയായി

Keywords:  Manjeshwaram, Kasaragod, Kerala, P.B. Abdul Razak, Election 2016, Sundaran becomes hurdle for Surendran.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia