city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Summer Diet | ചൂടുകാലം വന്നു; നിര്‍ജലീകരണം കൂടുന്നു; വയറ് തണുപ്പിക്കാന്‍ ഈ ഭക്ഷണശീലങ്ങള്‍ പാലിക്കാം

കൊച്ചി: (KasargodVartha) ചൂടുകാലം വന്നതോടെ ആളുകളില്‍ പലതരം അസുഖങ്ങളാണ് വരുന്നത്. ഈ സമയത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ വേണ്ടത്ര വെള്ളം കുടിക്കാത്തതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചൂട് കൂടുന്നതിനനുസരിച്ച് ശരീരത്തിലെ ജലത്തിന്റെ അളവ് കുറയാന്‍ തുടങ്ങും. 

ഇക്കാരണങ്ങളാല്‍ ഛര്‍ദി, വയറിളക്കം, തലകറക്കം, ബലഹീനത തുടങ്ങിയ അസ്വസ്ഥതകളും ഉണ്ടാകുന്നു. ഇതില്‍ നിന്നെല്ലാം മോചനം നേടാന്‍ ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. മാത്രമല്ല, വേനല്‍ക്കാലത്ത് ഭക്ഷണപാനീയങ്ങളില്‍ ഏറെ ശ്രദ്ധയും ആവശ്യമാണ്. ശരീരത്തിന് തണുപ്പ് നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

Summer Diet | ചൂടുകാലം വന്നു; നിര്‍ജലീകരണം കൂടുന്നു; വയറ് തണുപ്പിക്കാന്‍ ഈ ഭക്ഷണശീലങ്ങള്‍ പാലിക്കാം


വേനല്‍ക്കാലത്ത് മിക്കവരും നേരിടുന്ന അസിഡിറ്റി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് തീര്‍ചയായും പല ആരോഗ്യ അപകടങ്ങളെയും തടയും. ഭക്ഷണത്തിനിടയില്‍ നീണ്ട ഇടവേളകള്‍ സൂക്ഷിക്കുന്നത് അസിഡിറ്റിക്കുള്ള മറ്റൊരു കാരണമാണ്.

ചൂടുകാലത്ത് എരിവും വറുത്തതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്നു. കാരണം ഇവ ശരീരത്തിന്റെ ദഹനവ്യവസ്ഥയെ വഷളാക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുകയും ചെയ്യുന്നു. വയറില്‍ ബാക്ടീരിയയുടേയും, വൈറസിന്റെ സാധ്യത വര്‍ധിക്കുന്നു. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് വയറുവേദന, ഗ്യാസ്, വയറിലെ അണുബാധ, അസിഡിറ്റി, ലൂസ് മോഷന്‍, ഛര്‍ദി തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകുന്നു. ഇത്തരം അസ്വസ്ഥതകളില്‍ നിന്നും മോചനം നേടാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ കഴിയും. അതിനെ കുറിച്ച് അറിയാം.

*മോരും തൈരും


തൈര്, മോര് തുടങ്ങിയ പാലുല്‍പന്നങ്ങള്‍ കഴിക്കുന്നതുവഴി അസിഡിറ്റി പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കും. ഇവ കഴിക്കുന്നത് വഴി ആമാശയത്തെ തണുപ്പിക്കുന്നതിനൊപ്പം കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍ക്ക് ഗുണം ചെയ്യുകയും ചെയ്യുന്നു. ഇത് ആസിഡ് രൂപീകരണം തടയുന്നു. ഒപ്പം ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു.

*തണുത്ത പാല്‍

തണുത്ത പാല്‍, അസിഡിറ്റിയെ ചെറുക്കാനുള്ള നല്ലൊരു വിദ്യയാണ്. പാല്‍ ആമാശയത്തിലെ ആസിഡിനെ ആഗിരണം ചെയ്യുന്നു, ഇത് അസിഡിറ്റി ഇല്ലാതാക്കുന്നു. അതുകൊണ്ടുതന്നെ വയറ്റില്‍ അസിഡിറ്റി അനുഭവപ്പെടുന്നതായി തോന്നുമ്പോഴോ നെഞ്ചെരിച്ചില്‍ അനുഭവപ്പെടുമ്പോഴോ ഒരു ഗ്ലാസ് തണുത്ത പാല്‍ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

*തേങ്ങാവെള്ളം

വേനല്‍ക്കാലത്ത് ഏറ്റവും അനുയോജ്യമായ പാനീയങ്ങളിലൊന്നാണ് തേങ്ങാവെള്ളം. ഇതിന് ശുദ്ധീകരണ ഗുണങ്ങളുണ്ട്, അതുകൊണ്ടുതന്നെ ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു. നാരുകളാല്‍ സമ്പുഷ്ടമാണ് തേങ്ങ. മലവിസര്‍ജനത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് അസിഡിറ്റി പ്രശ്നങ്ങള്‍ അകറ്റാന്‍ തേങ്ങാവെള്ളം പതിവായി കുടിക്കുക.

*ശര്‍ക്കര

അസിഡിറ്റിയെ ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് ശര്‍ക്കര. ഇതില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്, അതുകൊണ്ടുതന്നെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ മാത്രമല്ല, ശരീര താപനില നിയന്ത്രിക്കാനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ അസിഡിറ്റി പ്രശ്‌നമുള്ളവര്‍ ശര്‍ക്കര വെള്ളം കുടിക്കാന്‍ ശ്രമിക്കുക.

*വാഴപ്പഴം


അസിഡിറ്റിക്കുള്ള ഏറ്റവും മികച്ച ഒരു പരിഹാരമാണ് വാഴപ്പഴം. ഇതില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളുടെ മികച്ച ഉറവിടം കൂടിയാണ് വാഴപ്പഴം. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് വാഴപ്പഴം കഴിക്കുന്നത് അസിഡിറ്റിയെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.

*തണ്ണിമത്തന്‍

അസിഡിറ്റിയെ ചെറുക്കാന്‍ സഹായിക്കുന്ന മികച്ച ഭക്ഷണമാണ് തണ്ണിമത്തന്‍. അവയില്‍ ഉയര്‍ന്ന അളവില്‍ ആന്റിഓക്സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആസിഡ് റിഫ്‌ളക്‌സും മറ്റ് ഗ്യാസ്ട്രിക് രോഗങ്ങളും ഒഴിവാക്കാന്‍ സഹായിക്കുന്നു.

തണ്ണിമത്തനില്‍ ജലാംശം കൂടുതലായതിനാല്‍ വയറിനെ തണുപ്പിക്കുന്നു. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും പി എച് അളവ് കുറയ്ക്കാനും സഹായിക്കുന്നു.

*നാരങ്ങാവെള്ളത്തില്‍ തുളസിയിലയും അതില്‍ ഒരു നുള്ള് ഉപ്പും ചേര്‍ത്ത് കുടിക്കുക.

*കരിമ്പ് ചവയ്ക്കുന്നത് താപനിലയെ നേരിടാനുള്ള നല്ലൊരു വഴിയാണ്, കാരണം ഇവ പ്രകൃതിദത്ത ശീതീകരണങ്ങളാണ്.

*ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കുക.

*കുറച്ച് പുതിനയില വെള്ളത്തില്‍ തിളപ്പിച്ച് ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് കുടിക്കുക.

*ഒരു കഷ്ണം ഗ്രാമ്പൂ വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത് മറ്റൊരു ഫലപ്രദമായ പ്രതിവിധിയാണ്.

* മുരിങ്ങ, ബീന്‍സ്, മത്തങ്ങ, കാബേജ്, കാരറ്റ് തുടങ്ങിയ പച്ചക്കറികള്‍ കഴിക്കുക

ചൂടുകാലത്ത് കഴിക്കാന്‍ പാടില്ലാത്തത്

*ചായ, കാപ്പി, മദ്യം, സോഡ തുടങ്ങിയ പാനീയങ്ങളുടെ അമിത ഉപയോഗം അസിഡിറ്റി പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുന്നു. പച്ചമുളക്, കുരുമുളക്, പുതിന, ചോക്ലേറ്റ് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ആസിഡ് ഉത്പാദിപ്പിക്കുന്ന ഘടകങ്ങളായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അസിഡിറ്റി ഉള്ളവര്‍ ഇവ കഴിക്കുന്നത് നല്ലതല്ല.

*എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നത് വേനല്‍ക്കാലത്ത് മാത്രമല്ല, എല്ലായ്പ്പോഴും പരിമിതപ്പെടുത്തേണ്ടതുണ്ട്, കാരണം എണ്ണമയമുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണം വയറ് ശൂന്യമാക്കാന്‍ വൈകും, ഇത് അസിഡിറ്റിക്ക് കാരണമാകുന്നു.

*അച്ചാറുകള്‍, എരിവുള്ള ചട്ണികള്‍, വിനാഗിരി മുതലായവ ഒഴിവാക്കാന്‍ ശ്രമിക്കുക.

Keywords: Summer diet: Expert-recommended tips and sample plan, Kochi, News, Summer Diet, Health, Health Tips, Warning, Drinking Water, Fruits, Health Problem, Kerala News. 















Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia