city-gold-ad-for-blogger

Dialysis Machine | സാമൂഹ്യ പ്രതിബദ്ധതയോടെ 30-ാം വാര്‍ഷികം ആഘോഷിച്ച് സുല്‍ത്താന്‍ ജ്വലറി; മംഗല്‍പാടി ഗവ. പി എച് സിക്ക് സൗജന്യ ഡയാലിസിസ് മെഷീന്‍ നല്‍കും

കാസര്‍കോട്: (www.kasargodvartha.com) സുല്‍ത്താന്‍ ഡയമന്‍ഡ്‌സ് ആന്‍ഡ് ഗോള്‍ഡ് മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ജ്വലറി സ്ഥാപകന്‍ കുഞ്ഞഹ് മദ് ഹാജിയുടെ നാമദേയത്തിലുള്ള 'സുല്‍ത്താന്‍ കുഞ്ഞഹ് മദ് മെമോറിയാല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്' ഒട്ടനനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. മംഗല്‍പാടി ഗവ. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ഡയാലിസിസ് മെഷീന്‍ സൗജന്യമായി നല്‍കുമെന്ന് കാസര്‍കോട് ഷോറൂമില്‍ നടന്ന ചടങ്ങില്‍ സുല്‍ത്താന്‍ ഗ്രൂപ് എംഡിഡോ. അബ്ദുര്‍ റഊഫ് പ്രഖ്യാപിച്ചു. എകെഎം അശ്റഫ് എംഎല്‍എ, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രടറി അസിസ് കടപ്പുറം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
           
Dialysis Machine | സാമൂഹ്യ പ്രതിബദ്ധതയോടെ 30-ാം വാര്‍ഷികം ആഘോഷിച്ച് സുല്‍ത്താന്‍ ജ്വലറി; മംഗല്‍പാടി ഗവ. പി എച് സിക്ക് സൗജന്യ ഡയാലിസിസ് മെഷീന്‍ നല്‍കും

സുല്‍ത്താന്‍ ഗ്രൂപ് ജനറല്‍ മാനജര്‍ ഉണ്ണിത്താന്‍, റീജ്യനല്‍ മാനജര്‍ സുമേഷ് കെ, ബ്രാഞ്ച് ഹെഡ് അശ്റഫ് അലി മൂസ, ഹനീഫ് നെല്ലിക്കുന്ന്, ബ്രാഞ്ച് മാനജര്‍ മുബീന്‍ ഹൈദര്‍, മറ്റു മാനജര്‍മാരായ മജീദ്, മുഹമ്മദ്, കേശവന്‍ തുടങ്ങിയവരും സുല്‍ത്താന്‍ ജീവനക്കാരും ഉപഭോക്താക്കളും ചടങ്ങില്‍ സന്നിഹരായിരുന്നു. സുല്‍ത്താന്‍ കുഞ്ഞഹ് മദ് ചാരിറ്റബിള്‍ ട്രസ്റ്റ് നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ കഴിഞ്ഞദിവസം നിര്‍വഹിച്ചിരുന്നു. സുല്‍ത്താന്‍ ഷോറൂമിന് മുന്നിലായി പൊതുജനങ്ങള്‍ക്കായാണ് പദ്ധതി നടപ്പിലാക്കിയത്.
          
Dialysis Machine | സാമൂഹ്യ പ്രതിബദ്ധതയോടെ 30-ാം വാര്‍ഷികം ആഘോഷിച്ച് സുല്‍ത്താന്‍ ജ്വലറി; മംഗല്‍പാടി ഗവ. പി എച് സിക്ക് സൗജന്യ ഡയാലിസിസ് മെഷീന്‍ നല്‍കും

1992 ല്‍ സ്ഥാപിതമായ സുല്‍ത്താന്‍ ജ്വലറി, 2003 ലാണ് കാസര്‍കോട് എംജി റോഡില്‍ സ്വന്തമായ വിശാലമായ ഷോറൂമിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. സുല്‍ത്താന്‍ ഗ്രൂപിന് കേരളത്തിലും കര്‍ണാടകയിലുമായി
ഒമ്പത് ജ്വലറി ഷോറൂമുകളും വാചുകള്‍ക്കായി മൂന്ന് ഷോറൂമുകളുമാണുള്ളത്. വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നിരവധി നൂതന ജ്വലറി ഡിസൈനുകളാണ് ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

വെറും രണ്ടായിരം രൂപ മുതലുള്ള ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ വ്യത്യസ്തമായ കലക്ഷന്‍, കിഡ്‌സ് കലക്ഷന്‍, പ്രീമിയം - ആന്റിക്, ഡയമണ്ട്, പോല്‍കി ഡയമണ്ട് ബ്രൈഡല്‍ ആഭരണങ്ങളുടെ ലേറ്റസ്റ്റ് ആന്‍ഡ് ട്രെന്‍ഡി ദിലാന്‍ കലക്ഷനുകള്‍, ഏതു ട്രെഡിഷനും, ബജറ്റിനും അനുയോജ്യമായ അഞ്ചുപവന്‍ മുതലുള്ള ബ്രൈഡല്‍ സെറ്റുകള്‍ ഇവയൊക്കെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സുല്‍ത്താനില്‍ ലഭിക്കുന്നതാണ്.
വാര്‍ഷികം പ്രമാണിച്ച് പണിക്കൂലിയില്‍ വന്‍ ഇളവ് വരുത്തിയിട്ടുണ്ട്.

2.9 ശതമാനം മുതല്‍ കേരള ഡിസൈന്‍സ്, 4.9 ശതമാനം മുതല്‍ കല്‍ക്കട്ട ഡിസൈന്‍സ്, എട്ട് ശതമാനം മുതല്‍ ആന്റിക് ഡിസൈന്‍സും ലഭിക്കുന്നതാണ്. കാസര്‍കോട് ജില്ലയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കുലിയിലാണ് സുല്‍ത്താന്‍ ഇപ്പോള്‍ ആഭരണങ്ങള്‍ നല്‍കുന്നത്. കൂടാതെ ഡിസംബര്‍ 31 വരെ ദിനേന നറുക്കെടുപ്പും, ആഴ്ചതോറും നറുക്കെടുപ്പും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. നറുക്കെടുപ്പിലൂടെ ദിനേന കുകറും, വീകിലി നറുക്കെടുപ്പില്‍ ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷിന്‍ അടക്കമുള്ള ഗൃഹോപകരണങ്ങളും ലഭിക്കുന്നു. ഇതിന് പുറമെ ഒരു ഭാഗ്യശാലിക്ക് മേഘാ നറുക്കെടുപ്പിലൂടെ ഹ്യൂന്‍ഡായ് ഗ്രാന്‍ഡ് ഐ ടണ്‍ നിയോസ് കാറും ലഭിക്കുമെന്ന് സുല്‍ത്താന്‍ എക്‌സിക്യൂടീവ് ഡയറക്ടര്‍ ടിഎം അബ്ദുര്‍ റഹിം. അറിയിച്ചു.

Keywords:  Sultan Diamonds & Gold, PHC, Mangalpady, Dialysis Machine, Latest-News, Kerala, Kasaragod, Top-Headlines, Hospital, Treatment, Programme, Anniversary, Sultan Diamonds & Gold provides dialysis machine to PHC, Mangalpady.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia