city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Clean Beach Project | ശുചിത്വ തീരം ശുചിത്വ സാഗരം കാസര്‍കോട്! ജനകീയ കടലോര ശുചീകരണം ജനുവരി 21ന്

കാസര്‍കോട്: (KasargodVartha) മാലിന്യമുക്തം നവകേരളം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി 21ന് രാവിലെ എട്ടു മുതല്‍ സംഘടിപ്പിക്കുന്ന കടല്‍ തീര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികള്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും. മഞ്ചേശ്വരത്ത് എ.കെ.എം.അഷറഫ് എം.എല്‍.എയും ഉദുമയില്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എയും കാഞ്ഞങ്ങാട് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എയും വലിയപറമ്പില്‍ എം.രാജഗോപാലന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്യും.

അഴിത്തലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ചെമ്പരിക്കയില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, അജാനൂരില്‍ കാഞ്ഞങ്ങാട് സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, കാസര്‍കോട് അസി. കളക്ടര്‍ ദീലീപ് കെ കൈനിക്കര, പള്ളിക്കരയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠനും ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ.സൈമ മൊഗ്രാല്‍ പൂത്തുരില്‍ പങ്കെടുക്കും.

വിപുലമായ സംഘാടക സമിതികള്‍ മഞ്ചേശ്വരം, മംഗല്‍പ്പാടി, കുമ്പള, മൊഗ്രാല്‍ പുത്തൂര്‍, ചെമ്മനാട്, ഉദുമ, പള്ളിക്കര, അജാനൂര്‍ വലിയപറമ്പ ഗ്രാമപഞ്ചായത്തുകളിലും, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം മുനിസിപ്പാലിറ്റികളിലും മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു.

മഞ്ചേശ്വരം കണ്വതീര്‍ത്ഥ മുതല്‍ വലിയപറമ്പ തയ്യില്‍ വരെ എഴുപത് കിലോമീറ്റര്‍ നീളത്തിലാണ് ജില്ലയിലെ കടലോരം. തദ്ദേശ സ്വയം ഭരണ വകുപ്പ്, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, ഡി.ടി.പി.സി എന്നിവയുടെ നേതൃത്വത്തിലാണ് സംഘാടന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജില്ലയിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം കോര്‍ഡിനേറ്റര്‍മാരുടെ തീരദേശ ഗ്രാമങ്ങളിലെ സ്‌കൂള്‍ കോളേജ് പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് വളണ്ടിയര്‍മാരുടെ സേവനം ഉറപ്പു വരുത്തി.

യുവജന ക്ഷേമബോര്‍ഡിന്റെ ഭാഗമായുള്ള യൂത്ത് ടീമും, യൂത്ത് ബ്രിഗേഡുമാരും പ്രവര്‍ത്തനത്തിനുണ്ടാകും. ഹരിത കര്‍മ്മസേന അംഗങ്ങള്‍ സഹകരിക്കും. ശേഖരിക്കുന്ന അജൈവ പാഴ് വസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനിയും, സ്വകാര്യ സംരംഭകരായ ഗ്രീന്‍ വേം സും എം.സി.എഫില്‍ നിന്നും മാറ്റും. ജൈവ മാലിന്യങ്ങളും സാനിട്ടറി മാലിന്യങ്ങളും ഒഴികെയുള്ള പാഴ്വസ്തുക്കള്‍ ചാക്കുകളിലാക്കി മിനി എം.സി.എഫുകളിലേക്ക് മാറ്റണമെന്നും തുടര്‍ന്നും ശുചീകരണ പരിപാടി നടത്തണമെന്നും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദ്ദേശിച്ചു.


Clean Beach Project | ശുചിത്വ തീരം ശുചിത്വ സാഗരം കാസര്‍കോട്! ജനകീയ കടലോര ശുചീകരണം ജനുവരി 21ന്



ജില്ലാ തല ഏകോപന സമിതിയിലെ ജില്ലാ ഉദ്യോഗസ്ഥരും വ്യത്യസ്ത സ്ഥലങ്ങളില്‍ നേതൃത്വം നല്‍കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ മുഴുവനാളുകളുടെയും സഹകരണം ജില്ലാ ഏകോപന സമിതി യോഗം അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ ഏകോപന സമിതി ചെയര്‍മാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജയ്സണ്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എലക്ഷ്മി,ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ മിഥുന്‍, ജെ.പി.സി ടി.വി.സുഭാഷ്, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, എന്‍.ആര്‍.രാജീവ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ എച്ച്.കൃഷ്ണ നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kerala-News, Kasaragod-News, Suchitva Theeram Suchitva Sagaram, Beach, Cleanup, Project, January 21st, Kasargod News, MLA, Inauguration, District Collector, Garbage, Suchitva Theeram Suchitva Sagaram Beach Cleanup Project on January 21st.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia