Success Story | പഠനത്തിനൊപ്പം മണ്ണിലും വിജയഗാഥയെഴുതി 5-ാം ക്ലാസുകാരന്‍; പച്ചക്കറികള്‍ മുതല്‍ വാഴ വരെ വിളയിച്ച് താരമായി മുഹമ്മദ്
Aug 27, 2023, 13:42 IST
പട്‌ല: (www.kasargodvartha.com) പഠനത്തിനൊപ്പം മണ്ണിലും വിജയഗാഥ രചിച്ച് അഞ്ചാം ക്ലാസുകാരന്‍. പട് ലയിലെ അബ്ദുല്ല - അസ്മിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ആണ് ചെറിയ പ്രായത്തില്‍ തന്നെ മണ്ണില്‍ പൊന്നുവിളയിക്കുന്നത്. ഈ വര്‍ഷത്തെ മധൂര്‍ പഞ്ചായതിലെ മികച്ച കുട്ടികര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അഭിനന്ദന പ്രവാഹം ഏറ്റുവാങ്ങുകയാണ്.
ചെറിയ പ്രായമാണെങ്കിലും അതീവ താത്പര്യത്തോടെയാണ് മുഹമ്മദ് കൃഷി ചെയ്യുന്നതെന്ന് മധൂര്‍ കൃഷി ഓഫീസര്‍ നഫീസത്ത് ഹംശീന കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വീട്ടു വളപ്പില്‍ പയര്‍, ദാരപീര, ചീര, ഞരമ്പന്‍, പടവലം, വെണ്ട, മുളക് എന്നിവയൊക്കെ കൃഷി ചെയ്തിട്ടുണ്ട് ഈ കുഞ്ഞുകര്‍ഷകന്‍. കൂടാതെ വാഴകൃഷിയും ശ്രദ്ധ പിടിച്ചുപറ്റി.
മുത്തശ്ശനായ എസ് മുഹമ്മദ് ആണ് കൃഷി ചെയ്യാന്‍ പ്രചോദനമെന്ന് മുഹമ്മദ് പറയുന്നു. മുത്തശ്ശന്‍ നല്‍കിയ ബാലപാഠങ്ങളാണ് കാര്‍ഷിക രംഗത്ത് തിളങ്ങാന്‍ മുഹമ്മദിനെ പ്രാപ്തനാക്കിയത്. ഒഴിവുസമയങ്ങളിലും അവധി ദിനങ്ങളിലും മണ്ണിനോട് പടവെട്ടിയാണ് ഈ പ്രതിഭ വിളവ് കൊയ്തത്. കെ എസ് അബ്ദുല്ല ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂളിലാണ് മുഹമ്മദ് പഠിക്കുന്നത്. നാടിന്റെ അഭിമാനമായി മാറിയ മുഹമ്മദിനെ കഴിഞ്ഞ കര്‍ഷക ദിനത്തില്‍ മധൂര്‍ കൃഷി ഭവന്റെ നേതൃത്വത്തില്‍ ആദരിച്ചിരുന്നു

Keywords: Success Story, Farmer, Agriculture, Patla, Kerala News, Kasaragod News, Malayalam News, Success Story Of Young Farmer.
< !- START disable copy paste -->