city-gold-ad-for-blogger

NH Work | സർവീസ് റോഡും അടിപ്പാതയും തുറന്ന് കൊടുത്തതോടെ മൊഗ്രാലിൽ വിദ്യാർഥികൾക്ക് റോഡ് മുറിച്ച് കടക്കാൻ പെടാപാട്; പൊലീസ് സഹായം അഭ്യർഥിച്ച് വാർഡ് അംഗം

മൊഗ്രാൽ: (KasargodVartha) ദേശീയപാത നിർമാണം പുരോഗമിക്കവേ മൊഗ്രാലിൽ അടിപ്പാതയും, സർവീസ് റോഡും തുറന്നു കൊടുത്തതോടെ തലങ്ങും വിലങ്ങുമായുള്ള വാഹനങ്ങളുടെ ഓട്ടം കാരണം വിദ്യാർഥികൾക്ക് റോഡ് മുറിച്ച് കടക്കാൻ പ്രയാസപ്പെടുകയാണെന്ന് പരാതി.

NH Work | സർവീസ് റോഡും അടിപ്പാതയും തുറന്ന് കൊടുത്തതോടെ മൊഗ്രാലിൽ വിദ്യാർഥികൾക്ക് റോഡ് മുറിച്ച് കടക്കാൻ പെടാപാട്; പൊലീസ് സഹായം അഭ്യർഥിച്ച് വാർഡ് അംഗം

മൊഗ്രാൽ ഗവ. വൊകേഷണൽ ഹയർസെകൻഡറി സ്കൂളിലേക്കും, സ്കൂൾ റോഡിലേക്കുമുള്ള അടിപ്പാതയിൽ നിന്ന് സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ റോഡ് മുറിച്ചു കിടക്കാൻ വലിയ പ്രയാസം നേരിടുന്നുവെന്നാണ് രക്ഷിതാക്കളും പ്രദേശവാസികളും പറയുന്നത്.

മൂന്ന് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിച്ചുവേണം വിദ്യാർഥികൾക്ക് റോഡ് മുറിച്ചു കടക്കാൻ. അതുകൊണ്ടുതന്നെ അപകട സാധ്യത ഏറെയുള്ള ഇവിടെ സ്കൂൾ സമയത്ത് രാവിലെയും, വൈകുന്നേരവും പൊലീസിന്റെ സഹായം വേണമെന്നാണ് പഞ്ചായത് അംഗം റിയാസ് മൊഗ്രാൽ പൊലീസ് അധികാരികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

NH Work | സർവീസ് റോഡും അടിപ്പാതയും തുറന്ന് കൊടുത്തതോടെ മൊഗ്രാലിൽ വിദ്യാർഥികൾക്ക് റോഡ് മുറിച്ച് കടക്കാൻ പെടാപാട്; പൊലീസ് സഹായം അഭ്യർഥിച്ച് വാർഡ് അംഗം

Keywords:  News, Kerala, Kasaragod, Mogral, NH Work, Malayalam News, Service Road, Students, Police, Students faces risk to cross road in Mogral.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia