city-gold-ad-for-blogger

നൊമ്പരമായി ഹുസൈഫും മിദ്‌ലാജും

കുമ്പള: (www.kasargodvartha.com 15.06.2020) നായ്ക്കാപ്പില്‍ കാര്‍ മറിഞ്ഞു മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. തളങ്കര സ്വദേശി പി എസ് അബ്ദുല്‍ ഖാദര്‍ - സുമയ്യ ദമ്പതികളുടെ മകന്‍ മിദ്ലാജ് (18), അബ്ദുല്‍ ഖാദറിന്റെ സഹോദരി ഹസീനയുടെയും കുമ്പള ബദ് രിയ നഗറിലെ അബൂസാലിയുടെയും മകന്‍ ഹുസൈഫ് (16) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൊഗ്രാലിലെ കുഞ്ഞഹ് മദിന്റെ മകന്‍ മുഹമ്മദ് സഹല്‍ (17) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ഞായറാഴ്ച വൈകിട്ട് 5.45 മണിയോടെയാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച മാരുതി സെന്‍ കാര്‍ നിയന്ത്രണംവിടുകയും റോഡരികിലേക്ക് മറിയുകയുമായിരുന്നു. ഒരാള്‍ പുറത്തേക്ക് തെറിച്ച നിലയിലും മറ്റു രണ്ടുപേര്‍ കാറിനകത്ത് കുടുങ്ങിക്കിടക്കുന്ന നിലയിലുമാണുണ്ടായിരുന്നത്. ഓടിക്കൂടിയ പരിസരവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തി മൂവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹുസൈഫും മിദ്‌ലാജും മരണത്തിന് കീഴടങ്ങുകയായിരുന്നു. സഹലിനെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

മിദ്ലാജിന്റെയും ഹുസൈഫിന്റെയും മൃതദേഹങ്ങള്‍ കുമ്പള ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനാ ഫലം വന്നതിനു ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സഹലിന്റെ ബന്ധുവിന്റേതാണ് കാര്‍.

നൊമ്പരമായി ഹുസൈഫും മിദ്‌ലാജും


തളങ്കര ഗവ. മുസ്ലിം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷം പ്ലസ്ടു പൂര്‍ത്തിയായ മിദ്ലാജും കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി പഠനം കഴിഞ്ഞ ഹുസൈഫും പരീക്ഷാ ഫലം കാത്തുനില്‍ക്കുന്നതിനിടെയാണ് മരണം തട്ടിയെടുത്തത്. മുര്‍ഷിദ, ഷിഫ, മിന്‍ഹാജ് എന്നിവര്‍ മിദ്ലാജിന്റെ സഹോദരങ്ങളാണ്. ഹിസാന, ഹാസിഫ്, ഹിസാം, ഹന്നത്ത് എന്നിവര്‍ ഹുസൈഫിന്റെ സഹോദരങ്ങളാണ്.

Keywords:  Kasaragod, Kerala, news, Death, Accidental Death, Kumbala, Students death shocked family
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia