city-gold-ad-for-blogger

Students clash | സ്‌കൂള്‍ തുറന്നതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കൂട്ടത്തല്ലും തുടങ്ങി; കുമ്പള ടൗണില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; കര്‍ശന നടപടി വേണമെന്ന് ആവശ്യം

കാസര്‍കോട്: (www.kasargodvartha.com) സ്‌കൂള്‍ തുറന്നതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കൂട്ടത്തല്ലും തുടങ്ങി. കുമ്പള ടൗണിലാണ് വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് സ്ഥിരമായി അടി ഉണ്ടാക്കുന്നതെന്നാണ് ആരോപണം. കഴിഞ്ഞ അധ്യയന വര്‍ഷാവസാനം കുമ്പള, തളങ്കര തുടങ്ങി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ദിവസവും സംഘര്‍ഷത്തില്‍ ഏര്‍പെട്ട വിദ്യാര്‍ഥികളെ അടിച്ചോടിക്കാന്‍ പൊലീസ് ഏറെ പാടുപെട്ടിരുന്നു.
   
Students clash | സ്‌കൂള്‍ തുറന്നതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കൂട്ടത്തല്ലും തുടങ്ങി; കുമ്പള ടൗണില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; കര്‍ശന നടപടി വേണമെന്ന് ആവശ്യം

ഈ അധ്യായന വര്‍ഷം തുടക്കത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നത് ഗൗരവമായിട്ടാണ് പൊലീസ് കാണുന്നത്. ക്ലാസ് വിട്ടതിന് ശേഷവും വീട്ടിലേക്ക് പോകാതെ സംഘടിച്ച് നില്‍ക്കുകയും വാഹന ഗതാഗതം തടസപ്പെടുത്തുന്ന രീതിയില്‍ റോഡില്‍ മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്താണ് വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലുന്നതെന്നാണ് ആരോപണം.

ഏറ്റുമുട്ടലില്‍ ആവര്‍ത്തിച്ചാല്‍ സ്വമേധയാ കേസെടുക്കുമെന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു. വിദ്യാര്‍ഥികളെ നിയന്ത്രിക്കാന്‍ കുമ്പള ടൗണില്‍ സ്‌കൂള്‍ സമയങ്ങളില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ച് കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ടൗണിലെ ഓടോറിക്ഷ തൊഴിലാളികളും, വ്യാപാരികളും ആവശ്യപ്പെടുന്നത്.
   
Students clash | സ്‌കൂള്‍ തുറന്നതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കൂട്ടത്തല്ലും തുടങ്ങി; കുമ്പള ടൗണില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; കര്‍ശന നടപടി വേണമെന്ന് ആവശ്യം

Keywords: Students clash, Crime, Kumbla, Police, Malayalam News, Kerala News, Kasaragod News, Students clash in Kumbala, Students clash regular occurrence.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia