city-gold-ad-for-blogger

Students | പാട്ടും കാര്യവുമായി വിദ്യാര്‍ഥികള്‍ പൊലീസ് സ്റ്റേഷനില്‍; വീഡിയോ

നീലേശ്വരം: (www.kasargodvartha.com) പാട്ടും കാര്യവുമായി വിദ്യാര്‍ഥികള്‍ പൊലീസ് സ്റ്റേഷനില്‍ ഇത്തിരി നേരം ചിലവഴിച്ചത് കൗതുകകരമായി. നീലേശ്വരം ജിഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസിലെ കുട്ടികളാണ് പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നീലേശ്വരം സൗഹ്യദ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. വിദ്യാര്‍ഥികളെ കാക്കിയിട്ട മാമന്‍മാര്‍ മധുരം നല്‍കി സ്വീകരിച്ചു. ഇന്‍സ്‌പെക്ടര്‍ കെ പ്രേംസദന്‍ കുട്ടികളുമായി സംവദിച്ച് സമൂഹത്തില്‍ പൊലീസിന്റെ ആവശ്യകതയെയും അവര്‍ ചെയ്യുന്ന സേവനങ്ങളും കടമകളെയും സംബന്ധിച്ചും കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു.
       
Students | പാട്ടും കാര്യവുമായി വിദ്യാര്‍ഥികള്‍ പൊലീസ് സ്റ്റേഷനില്‍; വീഡിയോ

ജനമൈത്രി ബീറ്റ് ഓഫിസര്‍ പ്രദീപന്‍ കോതോളി നാടന്‍ പാട്ട് പാടിയും കുട്ടികളും പൊലീസുകാരും അതിനൊപ്പം ആടിയും പാടിയും ആസ്വദിച്ചു. പൊലീസിനെ ഭയപെടേണ്ടത് തങ്ങളല്ല തെറ്റ് ചെയ്യുന്നവരാണ് എന്ന ധാരണ വളര്‍ത്താന്‍ ഈ സന്ദര്‍ശനത്തിലൂടെ സാധിച്ചുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ശിശു സൗഹ്യദമായ നീലേശ്വരം പൊലീസ് സ്റ്റേഷന്‍ എന്നും കൂടെ ഉണ്ടെന്നും എന്ത് ആവശ്യത്തിനും തങ്ങളെ ബന്ധപ്പെടാം എന്നുള്ള ഉറപ്പോടും കൂടിയാണ് കുട്ടികള്‍ ഇവിടെ നിന്നും മടങ്ങിയത്.


ചൈല്‍ഡ് ഫ്രന്‍ഡ്‌ലി ഓഫീസര്‍മാരായ എഎസ്‌ഐ പ്രദീപന്‍, ശൈലജ എം, സ്റ്റേഷന്‍ റൈറ്റര്‍ എഎസ്‌ഐ മഹേന്ദ്രന്‍ എന്നിവരും കുട്ടികള്‍ക്ക് സറ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് കൂടെ ഉണ്ടായിരുന്നു. സ്‌കൂള്‍ പ്രധാന അധ്യാപിക ഗീത എ വി, അധ്യാപകരായ ഇന്ദിര ബി, ബിനുമോള്‍ പി ഇ, സീമ വി എന്നിവരും കുട്ടികള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ നീലേശ്വരം പോസ്റ്റ് ഓഫീസും സന്ദര്‍ശിച്ചു. അവിടുന്ന് ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് പോസ്റ്റ് മാസ്റ്റര്‍ നസീമ വിശദീകരിച്ചു.
     
Students | പാട്ടും കാര്യവുമായി വിദ്യാര്‍ഥികള്‍ പൊലീസ് സ്റ്റേഷനില്‍; വീഡിയോ

Keywords: Students, Nileswaram Police, Song, Kerala News, Kasaragod News, Nileshwaram News, Nileshwaram Police, Students, Students at police station with song and talk; Video.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia