city-gold-ad-for-blogger

മിഠായി കഴിച്ച വിദ്യാര്‍ത്ഥിക്ക് ഛര്‍ദിയും വയറിളക്കവും; പോലീസ് കടയില്‍ പരിശോധന നടത്തി മിഠായി പാക്കറ്റുകള്‍ പിടിച്ചെടുത്തു

വിദ്യാനഗര്‍: (www.kasargodvartha.com 21.11.2017) മിഠായി കഴിച്ച വിദ്യാര്‍ത്ഥിക്ക് ഛര്‍ദിയും വയറിളക്കവുമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യ വിഭാഗവും പോലീസും അന്വേഷണം ആരംഭിച്ചു. മിഠായി വിറ്റ കടയില്‍ പരിശോധന നടത്തിയ വിദ്യാനഗര്‍ എസ് ഐ വിനോദ് കുമാറും സംഘവും മിഠായി പാക്കറ്റുകള്‍ പിടിച്ചെടുത്തു. ചെര്‍ക്കള യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് മിഠായി കഴിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥതയുണ്ടായത്.

വിവരമറിഞ്ഞ് ചെര്‍ക്കള ഹെല്‍ത്ത് സെന്ററില്‍ നിന്നും ആരോഗ്യവിഭാഗം പ്രവര്‍ത്തകരെത്തി പരിശോധിച്ചു. മിഠായി വിറ്റ കടയുടമയെ ചോദ്യം ചെയ്തപ്പോള്‍ അഞ്ചുരൂപയ്ക്കാണ് മിഠായി വില്‍്ക്കുന്നതെന്നും അകത്ത് ഒരു ഗിഫ്റ്റും പാക്കറ്റിനകത്ത് ഉണ്ടാകുന്നതായും കടയുടമ വ്യക്തമാക്കി. ഗിഫ്റ്റുള്ളതിനാല്‍ മിഠായിക്ക് നല്ല കച്ചവടമാണെന്നാണ് കടയുടമ പോലീസിനോട് പറഞ്ഞത്. ധമാക്ക് എന്നെഴുതിയ മിഠായിയെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

മിഠായി കഴിച്ച വിദ്യാര്‍ത്ഥിക്ക് ഛര്‍ദിയും വയറിളക്കവും; പോലീസ് കടയില്‍ പരിശോധന നടത്തി മിഠായി പാക്കറ്റുകള്‍ പിടിച്ചെടുത്തു

ഇത്തരം മിഠായികള്‍ കഴിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് എസ് ഐ വിനോദ് കുമാര്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു. സ്‌കൂള്‍ സമയത്ത് വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ കോമ്പൗണ്ടിന് പുറത്തേക്ക് അയക്കരുതെന്ന് അധ്യാപകര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കി.

മിഠായി കഴിച്ച വിദ്യാര്‍ത്ഥിക്ക് ഛര്‍ദിയും വയറിളക്കവും; പോലീസ് കടയില്‍ പരിശോധന നടത്തി മിഠായി പാക്കറ്റുകള്‍ പിടിച്ചെടുത്തു

മിഠായി കഴിച്ച വിദ്യാര്‍ത്ഥിക്ക് ഛര്‍ദിയും വയറിളക്കവും; പോലീസ് കടയില്‍ പരിശോധന നടത്തി മിഠായി പാക്കറ്റുകള്‍ പിടിച്ചെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Vidya Nagar, News, Police, Investigation, Student vomited after ate Candy; Police inspected.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia