city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Student | മന്ത്രി വീണാ ജോർജ് മാസ്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ടും മാറ്റാത്തതിൻ്റെ കാരണം വെളിപ്പെടുത്തി വിദ്യാർഥി

കാസർകോട്: (KasargodVartha) ആരോഗ്യ മന്ത്രി വീണാ ജോർജ്, ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ മാസ്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ടും മാറ്റാത്തതിൻ്റെ കാരണം വെളിപ്പെടുത്തി വിദ്യാർഥി. ആദ്യമായാണ് ഒരു മന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചതെന്നും മന്ത്രിയോട് ചോദ്യം ചോദിച്ചതിൻ്റെ പേരിൽ ആരെങ്കിലും ഉപദ്രവിക്കുമോയെന്ന് പേടിച്ചാണ് മന്ത്രി ആവശ്യപ്പെട്ടിട്ടും മാറ്റാതിരുന്നതെന്നും വിദ്യാർഥി പറഞ്ഞു.

 
Student | മന്ത്രി വീണാ ജോർജ് മാസ്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ടും മാറ്റാത്തതിൻ്റെ കാരണം വെളിപ്പെടുത്തി വിദ്യാർഥി



ഡിഗ്രി വിദ്യാർഥിയായ മൊഗ്രാൽ പുത്തൂരിലെ ജൗഹറാണ് കാസർകോട് ജെനറൽ ആശുപത്രിക്ക് മുന്നിൽ വെച്ച് മന്ത്രിയുമായി ഏറെ നേരം ജില്ലയിലെ ആരോഗ്യരംഗത്തെ അവഗണനയ്ക്കെതിരെ പ്രതികരിച്ചത്. കാസർകോട് ജെനറൽ ആശുപത്രിയിൽ അസുഖത്തെ തുടർന്ന് അഡ്മിറ്റ് ചെയ്ത സഹോദരിയുടെ ബൈ സ്റ്റാൻഡർ ആയി എത്തിയതാണ് ജൗഹർ. ഈ സമയത്താണ് ആശുപത്രി സന്ദർശനത്തിനായി മന്ത്രി എത്തിയതെന്ന് ജൗഹർ കാസർകോട് വാർത്തയോട് പറഞ്ഞു.

 
Student | മന്ത്രി വീണാ ജോർജ് മാസ്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ടും മാറ്റാത്തതിൻ്റെ കാരണം വെളിപ്പെടുത്തി വിദ്യാർഥി



രോഗികളുടെ കിടക്കയ്ക്കരികിലെ അലമാര തുറന്ന് നോക്കിയും വാതിലിൻ്റെ ഉറപ്പ് പരിശോധിച്ചും നീങ്ങിയ പരിശോധനാ പ്രഹസനത്തിൽ ദേഷ്യം വന്നത് കൊണ്ടാണ് പൊതുജനങ്ങളോട് ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ പ്രതികരിക്കാൻ മുന്നോട്ട് വന്നതെന്ന് ജൗഹർ വ്യക്തമാക്കി. മന്ത്രി ശരിക്കും പരിശോധിക്കേണ്ടിയിരുന്നത് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരുണ്ടോ, ജീവനക്കാരുണ്ടോ, ആവശ്യത്തിനുള്ള മരുന്നിൻ്റെ ലഭ്യതയുണ്ടൊ, എക്സ് റേ, ലാബ്, സ്കാനിങ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടോ, പുതിയ കെട്ടിടത്തിൻ്റെ പുരോഗതി എവിടെവരെ എത്തി തുടങ്ങിയ കാര്യങ്ങളെ കുറിച്ചായിരുന്നു.

അല്ലാതെയുള്ള പരിശോധനയെ കുറിച്ച് പ്രയോജനം ഒന്നും ഇല്ലെന്നും വിദ്യാർഥി ചൂണ്ടിക്കാട്ടി. 21-ാം നൂറ്റാണ്ടിലെത്തിയിട്ടും ചികിത്സാരംഗത്ത് കാസർകോട് ജില്ല പിന്നോക്കമായി നിൽക്കുന്നത് സർകാരിൻ്റെ അവഗണനയുടെ ഉദാഹരണമാണെന്നും ജൗഹർ പറഞ്ഞു.


Keywords:  News, Top-Headlines, Kasaragod, Kasaragod-News, Kerala, Veena George, Malayalam News, Student revealed reason why mask was not changed even after Minister asked him to change it





Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia