Train Accident | ട്രെയിനിൽ നിന്നും തെറിച്ചുവീണ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി; മിനുറ്റുകളുടെ ഇടവേളയിൽ ഒരേ വണ്ടിയിൽ നിന്ന് വീണ് മരിച്ചത് 2 പേർ
Mar 28, 2024, 20:36 IST
കാസർകോട്: (KasargodVartha) ട്രെയിനിൽ നിന്നും തെറിച്ചുവീണ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കൂത്തുപറമ്പിലെ റാഫിയുടെ മകൻ റനീം (19) ആണ് മരിച്ചത്. മംഗ്ളുറു പി എ കോളജിലെ വിദ്യാർഥിയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. മംഗ്ളൂറിൽ നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനിൽ നിന്നാണ് തെറിച്ചുവീണത്.
കുമ്പള റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോൾ റനീം പുറത്തേക്ക് തെറിച്ചുവീണതായി കൂടെയുണ്ടായിരുന്ന വിദ്യാർഥികൾ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ സന്ധ്യയ്ക്ക് 7.30 മണിയോടെ ചൗക്കി കല്ലങ്കൈയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
നേരത്തെ ഇതേ ട്രെയിനിൽ നിന്ന് വീണ് യുവാവ് ദാരുണമായി മരിച്ചിരുന്നു. ഒഡീഷ സ്വദേശിയും മംഗ്ളൂറിൽ പെട്രോൾ പമ്പിൽ ജോലിക്കാരനുമായ സുശാന്ത് (41) ആണ് മരിച്ചത്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയ സുശാന്ത്, ട്രെയിൻ വിട്ടപ്പോൾ ഓടിക്കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽ പെട്ട് പാളത്തിലേക്ക് വീഴുകയായിരുന്നു.
യുവാവിന്റെ മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റിയിട്ടുണ്ട് .മിനുറ്റുകളുടെ ഇടവേളയിൽ ഒരേ വണ്ടിയിൽ നിന്ന് വീണ് രണ്ട് പേർ മരിച്ചത് നാടിനെ ഞെട്ടിച്ചു.
Also read
Train Accident | കാസർകോട്ട് യുവാവും വിദ്യാർഥിയും ട്രെയിൻ അപകടത്തിൽ പെട്ടു; ഒരാൾ മരിച്ചു; വിദ്യാർഥിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Train Accident, Accident, Malayalam News, Obituary, Student falls from train, dies
< !- START disable copy paste -->