city-gold-ad-for-blogger

Drowned | സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു; അപകടം ചെളിയില്‍ മുങ്ങി

ഉദുമ: (www.kasargodvartha.com) സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഉദുമ പാക്യാരയിലെ മജീദ് - റാശിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് റാശിദ് (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചര മണിയോടെ ഉദുമ കാപ്പില്‍ പുഴയുടെ അഴിമുഖത്താണ് അപകടം നടന്നത്.
   
Drowned | സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു; അപകടം ചെളിയില്‍ മുങ്ങി

സമപ്രായക്കാരായ മൂന്ന് സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ റാശിദ് ചെളിയില്‍ മുങ്ങുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഓടിയെത്തി. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് റാശിദിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
   
Drowned | സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു; അപകടം ചെളിയില്‍ മുങ്ങി

പുഴയില്‍ ഇറങ്ങിയ സുഹൃത്തുക്കള്‍ അപകടത്തില്‍ നിന്നും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ ഉദുമ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നിന്നും പാസായി തുടര്‍പഠനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടെയാണ് റാശിദ് വിടവാങ്ങിയത്. മാജിദ സഹോദരിയാണ്.

Keywords: News, Kerala News, Kasaragod News, Malayalam News, Accidental Death, Obituary, Uduma News, Tragedy, Drown, Student Died, Student drowns in river. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia