Drowned | അഞ്ചാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു
Oct 2, 2023, 23:05 IST
കുണിയ: (KasargodVartha) അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുണിയ തോക്കാനം മൊട്ട പട്ടറച്ചാലിലെ അബ്ദുര്‍ റഹ് മാന്‍ ബാഖവിയുടെ മകന്‍ ആശിഖ് (10) ആണ് മരിച്ചത്.
തിങ്കളാഴ്ച ആറ് മണിയോടെയാണ് അപകടം. കളിച്ചു വന്ന കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് കിടക്കുന്നതായി കണ്ട് ഓടികൂടിയവര്‍ പുറത്തെടുത്ത് ഉടന്‍ കോട്ടിക്കുളത്തെ ആശുപത്രിയിലെത്തിച്ചതായാണ് വിവരം. ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പാതി ആള്‍മറയുള്ള കിണറില്‍ വീണാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയതായി ബേക്കല്‍ പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കുണിയ മിൻഹാജ് പബ്ലിക് സ്കൂൾ അഞ്ചാം തരം വിദ്യാർഥിയാണ്.
മാതാവ്: സുഹ്‌റാബീവി കോളിയടുക്കം.
സഹോദരങ്ങൾ: അബൂ ത്വാഹിർ (എസ് എസ് എഫ് യൂനിറ്റ് പ്രസിഡണ്ട്), നിസാം, നസീം, ബിശ്റുൽ ഹാഫി, ഫാതിഹ്, ആഇശത് ഇർഫാന.

Keywords: News, Kerala News, Kasaragod News, Malayalam News, Accident, Accidental Death, Found Dead, Obituary, Periya, Student drowned in Kuniya. < !- START disable copy paste -->