city-gold-ad-for-blogger

Police Booked | എൻജിനീയറിംഗ് അവസാന വർഷ പരീക്ഷ കഴിഞ്ഞ ഉടനെ വിദ്യാർഥികൾ നടത്തിയ ആഘോഷം അതിരുവിട്ടു; 17 പേർക്കെതിരെ കേസ്; 'ഹോസ്റ്റൽ കാൻ്റീനിലേക്ക് പടക്കം എറിഞ്ഞു'

ആദൂർ: (www.kasargodvartha.com) എൻജിനീയറിംഗ് അവസാന വർഷ പരീക്ഷ കഴിഞ്ഞ ഉടനെ വിദ്യാർഥികൾ നടത്തിയ ആഘോഷം അതിരുവിട്ടതായി പരാതി. ഹോസ്റ്റൽ കാൻ്റീനിലേക്ക് പടക്കം എറിഞ്ഞതായും ആരോപണമുണ്ട്. സംഭവത്തിൽ 17 വിദ്യാർഥികക്കെതിരെ പൊലീസ് കേസെടുത്തു.

Police Booked | എൻജിനീയറിംഗ് അവസാന വർഷ പരീക്ഷ കഴിഞ്ഞ ഉടനെ വിദ്യാർഥികൾ നടത്തിയ ആഘോഷം അതിരുവിട്ടു; 17 പേർക്കെതിരെ കേസ്; 'ഹോസ്റ്റൽ കാൻ്റീനിലേക്ക് പടക്കം എറിഞ്ഞു'

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ പൊവ്വൽ എൽബിഎസ് കോളജ് മെൻസ് ഹോസ്റ്റലിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോസ്റ്റൽ അന്തേവാസികൾ അല്ലാത്ത വിദ്യാർഥികൾ ഹോസ്റ്റലിൽ കയറിയത് ചോദ്യം ചെയ്ത വിരോധത്തിൽ എൽബിഎസ് കോളജ് ജീവനക്കാരായ നിഷാന്ത് അഗസ്റ്റിൻ, അരുൺ എസ് മാത്യു എന്നിവരെ മുറിയിൽ പൂട്ടിയിട്ടും പടക്കം എറിഞ്ഞും ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നാണ് കേസ്.

Police Booked | എൻജിനീയറിംഗ് അവസാന വർഷ പരീക്ഷ കഴിഞ്ഞ ഉടനെ വിദ്യാർഥികൾ നടത്തിയ ആഘോഷം അതിരുവിട്ടു; 17 പേർക്കെതിരെ കേസ്; 'ഹോസ്റ്റൽ കാൻ്റീനിലേക്ക് പടക്കം എറിഞ്ഞു'

മുബശ്ശിർ ഇബ്രാഹിം, വൈഷ്ണവ്, അനന്തു പവിത്രൻ, മൃദുൽ കൃഷ്ണ, അനസ് പികെ, ഫർഹാൻ അൻസാരി, അക്വിൽ പി, അക്ഷയ് കുമാർ, ഫർഹത്തുല്ല അബ്ദുല്ല, അഞ്ജാസ് എഎസ്, ഗോപി കൃഷ്ണൻ, ആദിൽ അസീർ, ശ്രീഹരി ആർ ദാസ്, അവിനാസ് കെ, ബർട്ടിൻ കുര്യാക്കോസ്, മുഹമ്മദ് ശകീൽ, സാരംഗ് സത്യദാസ് എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 143, 144, 147, 148, 342, 286, 353 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Keywords: News, Kasaragod, Kerala, Adhur, Povval, Police FIR, Crime, Student, Assault, Hostel, Complaint, LBS College, Student booked for assault in hostel.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia