അടികൊണ്ട് ബോധരഹിതനായി വീണ വിദ്യാര്‍ത്ഥിയെ വീട്ടിലെത്തിച്ച് അധ്യാപകര്‍ തടിതപ്പിയതായി പരാതി
Dec 8, 2019, 16:40 IST
ബന്തിയോട്: (www.kasargodvartha.com 08.12.2019) അടി കൊണ്ട് ബോധരഹിതനായി വീണ വിദ്യാര്‍ത്ഥിയെ വീട്ടിലെത്തിച്ച് അധ്യാപകര്‍ തടിതപ്പിയതായി പരാതി. ശനിയാഴ്ച കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ കസേര തകര്‍ത്തുവെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതെന്നാണ് വിവരം.
ഇതിനിടെ ബോധരഹിതനായി വീണ വിദ്യാര്‍ത്ഥിയെ നാല് അധ്യാപകര്‍ ചേര്‍ന്ന് കാറില്‍ വീട്ടിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിലേക്കയക്കരുത് എന്ന് പറഞ്ഞാണ് തിരിച്ചുപോയതെന്ന് പറയുന്നു.
തുടര്‍ന്ന് മാതാവ് വിദ്യാര്‍ത്ഥിയുടെ ശരീരം പരിശോധിച്ചപ്പോഴാണ് അടിയേറ്റ പാട് കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചൈല്‍ഡ്ലൈനില്‍ വിവരമറിയിക്കുകയുമായിരുന്നു. ഒരു അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി തെറ്റു പറ്റിപ്പോയെന്നും പരാതി നല്‍കരുതെന്നും പറഞ്ഞതായി വീട്ടുകാര്‍ പറയുന്നു.
മാസങ്ങള്‍ക്ക് മുമ്പ് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് നാടുവിട്ട വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ മര്‍ദനമേറ്റത്. അന്ന് നാടുവിട്ട് രണ്ട് ദിവസത്തിന് ശേഷം തമിഴ്നാട്ടില്‍ കണ്ടെത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Karnataka, news, Student, Teacher, complaint, Police, Government, school, Govt.Hospital, Child Line, Student assaulted by teachers