Strike | യാത്രക്കാരുടെ അടിയന്തര ശ്രദ്ധയ്ക്ക്: നായ്മാർമൂല ദേശീയ പാതയിൽ വൈകീട്ട് ചക്രസ്തംഭന സമരം; വിമാനത്താവളത്തിൽ അടക്കം പോകുന്നവർ ഗതാഗത കുരുക്കിൽ പെട്ടേക്കാം
Jun 26, 2023, 13:44 IST
വിദ്യാനഗർ: (www.kasargodvartha.com) ദേശീയപാത വികസനത്തിന്റെ ഭാഗമായി നായ്മാർമൂലയിൽ മേൽപാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമിറ്റിയുടെ നേതൃത്വത്തിൽ നായ്മാർമൂല ദേശീയ പാതയിൽ തിങ്കളാഴ്ച വൈകീട്ട് ചക്രസ്തംഭന സമരം നടത്തും. ദേശീയപാത മുഴുവൻ സ്തംഭിപ്പിക്കും എന്നാണ് ആക്ഷൻ കമിറ്റി ഭാരവാഹികൾ സൂചന നൽകുന്നത്.
നാല് മണി മുതൽ 4.30 വരെയാണ് ചക്രസ്തംഭന സമരം നടക്കുകയാണെന്നാണ് പ്രഖ്യാപനം. എയർപോർടിൽ അടക്കം പോകുന്ന അടിയന്തര യാത്രക്കാർ ഗതാഗത കുരുക്കിൽ പെടാതെ ശ്രദ്ധിക്കണമെന്നാണ് ആക്ഷൻ കമിറ്റി ഭാരവാഹികൾ വ്യക്തമാക്കുന്നത്.
മേൽപാലം ആവശ്യപ്പെട്ട് മാസങ്ങളായി ആക്ഷൻ കമിറ്റിയുടെ നേതൃത്വത്തിൽ നായ്മാർമൂലയിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം നടന്നുവരികയാണ്. സമരം ഒത്തുതീർപ്പ് ആക്കണമെന്ന് ആവശ്യം കൂടി ഉന്നയിച്ചാണ് ചക്രസ്തംഭന സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ അനുവദിച്ചിരിക്കുന്ന അടിപ്പാത കുറച്ചുകൂടി വീതി കൂട്ടി വലുതാക്കി തരാമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇത് അംഗീകരിക്കില്ലെന്നും മേൽപാലം തന്നെ വേണമെന്നുമാണ് അധികൃതരും ആക്ഷൻ കമിറ്റി ഭാരവാഹികളും പറയുന്നത്.
Keywords: News, Kasaragod, Kerala, Strike, Protest, Highway Block, Naimarmoola, Action Committee, Airport, Travel, Strike on Naimarmoola National Highway in evening.







