നഗരസഭ ഉണര്‍ന്നു; വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കല്‍ നടപടി തുടങ്ങി, വ്യാപാരികള്‍ നടത്താനിരുന്ന കടയടപ്പും ധര്‍ണ സമരവും മാറ്റി വെച്ചു
May 12, 2018, 12:15 IST
കാസര്‍കോട്: (www.kasargodvartha.com 12.05.2018) കാസര്‍കോട് നഗരത്തില്‍ നടപ്പാത കൈയ്യേറി കച്ചവടം നടത്തുകയായിരുന്നവരെ ഒഴിപ്പിക്കാന്‍ നഗരസഭ നടപടി തുടങ്ങി. ഇതോടെ വ്യാപാരികള്‍ നടത്താനിരുന്ന കടയടപ്പും ധര്‍ണ സമരവും മാറ്റി വെച്ചു. എം.ജി. റോഡ് മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരം വരെയുള്ള ഭാഗങ്ങളിലെ 15 ഓളം തെരുവുകച്ചവടക്കാരെ ഒഴിപ്പിച്ചു. തുടര്‍ന്നും നടപടി കര്‍ശനമാക്കുമെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു.
നടപ്പാതയും റോഡും കൈയ്യേറിയുള്ള കച്ചവടം കാല്‍നട യാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ ബുദ്ധിമുട്ടായി തീര്‍ന്നിരുന്നു. പരാതികള്‍ ഉയര്‍ന്നതോടെ നടപടി സ്വീകരിക്കാന്‍ നഗരസഭാധികൃതര്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ഒഴിപ്പിച്ച വഴിയോരക്കച്ചവടക്കാര്‍ക്ക് ഘട്ടംഘട്ടമായി പുനരധിവാസം ഉറപ്പുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ 60 വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുമെന്നും നഗരസഭാധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Road, Street, Complaint, Street vendors Eviction started by Municipal Authority.
< !- START disable copy paste -->