city-gold-ad-for-blogger

ലൈറ്റുകള്‍ കത്തുന്നില്ല; സന്ധ്യ മയങ്ങിയാല്‍ ജില്ലാ ആശുപത്രി കൂരിരുട്ടില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.07.2017) ലൈറ്റുകള്‍ കത്താത്തതുകാരണം തോയമ്മല്‍ ജില്ലാ ആശുപത്രി പരിസരം സന്ധ്യ മയങ്ങിയാല്‍ കൂരിരുട്ടില്‍ മുങ്ങുന്നു. ആശുപത്രിക്ക് മുന്നിലുള്ള ലൈറ്റ് ഏറെ നാളായി പ്രവര്‍ത്തനരഹിതമാണ്. ഡി എം ഒ ഓഫീസിനു മുന്നിലുള്ള ലൈറ്റ് രാത്രി എട്ട് മണിക്ക് ശേഷം തെളിയാറില്ല. പേ വാര്‍ഡിനു മുന്നിലുള്ള ലൈറ്റും കത്താറില്ല. ഇതു മൂലം ജില്ലാ ആശുപത്രിയിലേക്ക് രോഗികള്‍ക്ക് പോകണമെങ്കില്‍ ഇരുട്ടില്‍ തപ്പേണ്ട അവസ്ഥയാണ്. സാമൂഹ്യ വിരുദ്ധരും മോഷ്ടാക്കളും ഇരുട്ടിന്റെ മറവില്‍ ആശുപത്രി പരിസരത്ത് വിളയാടുകയാണ്.

ലൈറ്റുകള്‍ കത്തുന്നില്ല; സന്ധ്യ മയങ്ങിയാല്‍ ജില്ലാ ആശുപത്രി കൂരിരുട്ടില്‍

ജനറല്‍ വാര്‍ഡില്‍ മാസങ്ങള്‍ക്ക് മുമ്പ് രോഗികളുടെ സ്വര്‍ണാഭരണം മോഷ്ടിച്ചിരുന്നു. ആശുപത്രി പരിസരത്ത് ഇരുളിന്റെ മറവില്‍ വിദേശ മദ്യ വില്‍പ്പനയും നടക്കുന്നുണ്ട്. ആശുപത്രിക്കകത്ത് നിന്നും ചില രോഗികള്‍ ഇരുളിലൂടെ വന്ന് മദ്യം സേവ നടത്തുന്നതായും പരാതിയുണ്ട്. പരിസരത്തുള്ള കച്ചവടക്കാരും പരിസരവാസികളും പല പ്രാവിശ്യവും ജില്ലാ ആശുപത്രി അധികൃതരെ അറിയിച്ചിട്ടും യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല.

ബാത്ത് റൂമില്‍ നിന്നും മലമൂത്ര വിസര്‍ജ്ജനം ഒഴുകി വന്ന് പരിസരത്ത് കെട്ടിക്കിടക്കുകയാണ്. ഇതുമൂലം കൊതുക് കടികൊണ്ട് രോഗികള്‍ക്ക്  ആശുപത്രിയില്‍ കിടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ജില്ലാ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് കഷ്ടപ്പാടുകള്‍ തന്നെ. സി ടി സ്‌കാന്‍  എടുക്കാന്‍ എത്തുന്ന രോഗികള്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കുകയാണ് വേണ്ടത്.

സി ടി സ്‌കാന്‍ ജീവനക്കാരന്‍ സമയം വൈകിയാണ് എത്തുന്നതെന്നും പരാതിയുണ്ട്. ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് പരാതി മാത്രമേയുള്ളു. മുഴുവന്‍ ലൈറ്റും കത്താറില്ല. ഫാനുകള്‍ പ്രവര്‍ത്തനരഹിതമായ നിലയിലാണ്. ഇതു മൂലം രാത്രി കൊതുക് കടി മൂലം ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.

Keywords:  Kerala, kasaragod, Kanhangad, news, hospital, Street lights damaged near Dist. Hospital   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia