city-gold-ad-for-blogger

പുറത്തിറങ്ങാൻ പോലും കഴിയാതെ സ്ത്രീകളും കുട്ടികളും; കുറ്റിക്കോലിൽ തെരുവ് നായ ശല്യം രൂക്ഷമാവുന്നു

കുറ്റിക്കോൽ: (www.kasargodvartha.com 13.09.2021) പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം മൂലം പൊറുതിമുട്ടി നാട്ടുകാർ. പുറത്തിറങ്ങാൻ പോലും കഴിയാതെ സ്ത്രീകളും കുട്ടികളും ഉൾപെടെയുള്ളവർ ഭീതിയിലാണ്.
< !- START disable copy paste -->
പുറത്തിറങ്ങാൻ പോലും കഴിയാതെ സ്ത്രീകളും കുട്ടികളും; കുറ്റിക്കോലിൽ തെരുവ് നായ ശല്യം രൂക്ഷമാവുന്നു

ഇരുചക്ര വാഹനങ്ങൾക്ക് മുന്നിൽ തെരുവു നായകൾ ചാടി അപകടങ്ങൾ ഉണ്ടാവുന്നതും ഇവിടെ നിത്യ സംഭവമാണ്. ബന്തടുക്ക, കുറ്റിക്കോൽ, കരിവേടകം, പടുപ്പ് എന്നിവിടങ്ങളിലാണ് ഒറ്റയ്ക്കും കൂട്ടമായും തെരുവുനായകൾ അരങ്ങുവാഴുന്നത്.

വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന വഴികളും റോഡുകളും കീഴടക്കിയാണ് ഇവരുടെ ശല്യം. ഇവയെ നിയന്ത്രിച്ച് നാട്ടുകാരുടെ ഭീതി അകറ്റാൻ പഞ്ചായത്ത് അധികാരികൾ ഇടപെടണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.

Keywords:  Kasaragod, News, Kerala, Kuttikol, Dog, Vehicle, Natives, Women, Accident, Top-Headlines, Stray dogs Annoyance is on the rise.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia