തെരുവുനായ ഭീഷണി: സർക്കാർ വാഗ്ദാനങ്ങൾ പാഴ്വാക്കുകൾ?

● പേവിഷബാധയേറ്റ് കുട്ടി മരിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നു.
● വാക്സിൻ എടുത്ത ശേഷവും മരണം സംഭവിച്ചത് ചോദ്യം ചെയ്യപ്പെടുന്നു.
● എബിസി കേന്ദ്രങ്ങൾ നടപ്പാക്കിയിരുന്നെങ്കിൽ സ്ഥിതി രൂക്ഷമാകില്ലായിരുന്നു.
● കാര്യക്ഷമമായ നടപടികൾ വേണമെന്ന് പൊതുജനാഭിപ്രായം.
എം എം മുനാസിർ
തിരുവനന്തപുരം: (KasargodVartha) വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണം ചെറുക്കാൻ എല്ലാ ജില്ലകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അഭയകേന്ദ്രങ്ങൾ ഒരുക്കുമെന്നുള്ള സർക്കാർ പ്രഖ്യാപനം മൂന്നുവർഷമായിട്ടും കടലാസിൽ ഒതുങ്ങുന്നു. 30 എബിസി കേന്ദ്രങ്ങൾ അടിയന്തിരമായി ഒരുക്കും എന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പ്രഖ്യാപനം. ഒരു ജില്ലയിലും ഇത് പ്രവർത്തനസജ്ജമായിട്ടുമില്ല.
എന്നാൽ ഇപ്പോൾ ജനങ്ങളുടെ എതിർപ്പെന്ന് പറഞ്ഞാണ് സർക്കാർ ഈ വിഷയത്തിൽ കൈയൊഴിയുന്നത്. ഒപ്പം ജനരോഷം മറച്ചുവെക്കാൻ കേന്ദ്രസർക്കാറിനെയും ഇവർ കുറ്റപ്പെടുത്തുന്നുമുണ്ട്.
തെരുവുനായ്ക്കൾക്ക് പേവിഷപ്രതിരോധ കുത്തിവെപ്പ് നടത്തുന്നുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നുണ്ട്. അതേസമയം തെരുവ് നായയുടെ കടിയേറ്റ കുട്ടി പേവിഷബാധയേറ്റ് മരിച്ച സംഭവം ജനങ്ങളുടെ ഉൽക്കണ്ട വർദ്ധിപ്പിക്കുന്നുണ്ട്. വാക്സിൻ എടുത്തിട്ടും കുട്ടി മരിച്ചത് ആരോഗ്യവകുപ്പിനേയും, മൃഗസംരക്ഷണ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.
തെരുവുനായ്ക്കളുടെ വിഹാരം നമ്മുടെ നാടിന്റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. തെരുവുനായ്ക്കളുടെ ആക്രമണങ്ങളും, പേവിഷബാധ കാരണമുള്ള മരണങ്ങളും സംസ്ഥാനത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എബിസി കേന്ദ്രങ്ങൾ സമയബന്ധിതമായി നടപ്പാക്കിയിരുന്നുവെങ്കിൽ ഇത്രയും രൂക്ഷമായ സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകുമായിരുന്നില്ലെന്നാണ് പൊതുജനാഭിപ്രായം. ഇതിന് കാര്യക്ഷമമായ നടപടികൾ യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
തെരുവുനായ ഭീഷണി സംസ്ഥാനത്ത് വർധിക്കുകയാണ്. ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: The government's announcement to establish shelters in all districts to curb increasing stray dog attacks remains on paper even after three years. The promised 30 ABC centers are not functional in any district, and the government is now citing public opposition as a reason for inaction.
#StrayDogs, #Kerala, #GovernmentAction, #PublicSafety, #Rabies, #AnimalWelfare