city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Stray dog | കാസര്‍കോട് നഗരത്തില്‍ പൊതുജനങ്ങളെത്തുന്ന സുപ്രധാന ഇടങ്ങളെല്ലാം കീഴടക്കി തെരുവുനായ്ക്കള്‍; റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരിയെ ആക്രമിച്ചു; ആളുകള്‍ ഭീതിയില്‍

കാസര്‍കോട്: (KasargodVartha) നഗരത്തില്‍ പൊതുജനങ്ങളെത്തുന്ന സുപ്രധാന ഇടങ്ങളെല്ലാം തെരുവുനായ്ക്കള്‍ കീഴടക്കിയതോടെ ആളുകള്‍ ഭീതിയില്‍. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും റോഡിലുമൊക്കെ നിരവധി തെരുവുനായ്ക്കളാണ് സൈ്വര വിഹാരം നടത്തുന്നത്. റെയില്‍വേ സ്റ്റേഷനില്‍ ടികറ്റ് കൗണ്ടറിനകത്തും പ്ലാറ്റ് ഫോമിലും പട്ടികള്‍ അലഞ്ഞുതിരിയുകയാണ്.

Stray dog | കാസര്‍കോട് നഗരത്തില്‍ പൊതുജനങ്ങളെത്തുന്ന സുപ്രധാന ഇടങ്ങളെല്ലാം കീഴടക്കി തെരുവുനായ്ക്കള്‍; റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരിയെ ആക്രമിച്ചു; ആളുകള്‍ ഭീതിയില്‍

ഇവിടെ ശനിയാഴ്ച ഒരു സ്ത്രീ യാത്രക്കാരിക്ക് നേരെ പട്ടിയുടെ ആക്രമണവുമുണ്ടായി. നായ മാന്തിയതിനെ തുടര്‍ന്ന് ശരീരത്തില്‍ പോറലേറ്റ ഇവര്‍ മാരകമായ കടിയേല്‍ക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ട്രെയിനുകളില്‍ യാത്ര ചെയ്യാനെത്തുന്നവരും മറ്റും നായ ശല്യം കാരണം ഭീതിയോടെയാണ് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് വരുന്നത്. 

ടികറ്റ് കൗണ്ടറിന്റെയും പ്ലാറ്റ് ഫോമിന്റെയും വാതില്‍ പടിക്കല്‍ തന്നെ ഇവ സ്ഥിരമായി തമ്പടിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് അകത്ത് കയറാനോ പുറത്തിറങ്ങാനോ പറ്റാത്ത അവസ്ഥയാണ്. നൂതന സംവിധാനങ്ങളെ കുറിച്ച് യാതൊരു അറിവുമില്ലാത്ത സാധാരണക്കാർക്ക് വലിയ ദുരിതമാണ് നായശല്യം സമ്മാനിക്കുന്നത്.

പുതിയ ബസ് സ്റ്റാന്‍ഡ് - പഴയ ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും സ്ഥിതി സമാനമാണ്. ഭീതി കൂടാതെ റോഡിലിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയെന്നാണ് പൊതുജനങ്ങള്‍ പറയുന്നത്. കണ്ടാല്‍ തന്നെ ഭീതിയുണര്‍ത്തുന്ന വലിപ്പമേറിയ തെരുവുനായ്ക്കളും ഇക്കൂട്ടത്തില്‍ ഏറെയുണ്ട്. ഇടറോഡുകളില്‍ അനവധി തെരുവുനായ്ക്കളാണ് തമ്പടിച്ചിട്ടുള്ളത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവ അലഞ്ഞ് നടക്കുന്നു.

തെരുവുനായ്ക്കള്‍ കടകളുടെയും വീടുകളുടെയും മുമ്പില്‍ വെച്ചിരിക്കുന്ന സാധനങ്ങള്‍ നശിപ്പിക്കുന്നതായും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്നതായും പരാതിയുണ്ട്. വാഹനങ്ങള്‍ക്ക് മുമ്പില്‍ കുരച്ച് കൊണ്ട് ചാടുന്നതായും ഡ്രൈവര്‍മാര്‍ പറയുന്നു. ഇരുചക്ര വാഹനങ്ങളിലെത്തുന്ന യാത്രക്കാരെയും നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിക്കാറുണ്ട്.
 
Stray dog | കാസര്‍കോട് നഗരത്തില്‍ പൊതുജനങ്ങളെത്തുന്ന സുപ്രധാന ഇടങ്ങളെല്ലാം കീഴടക്കി തെരുവുനായ്ക്കള്‍; റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരിയെ ആക്രമിച്ചു; ആളുകള്‍ ഭീതിയില്‍

വലിച്ചെറിയുന്നതും കുന്നുകൂടി കിടക്കുന്നതുമായ മാലിന്യങ്ങളും തെരുവുനായ്ക്കളുടെ ആധിക്യത്തിന് കാരണമായിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. റോഡരികില്‍ തള്ളുന്ന മാലിന്യം ഭക്ഷിക്കുന്നതിന് കൂട്ടമായി എത്തുന്ന നായ്ക്കളും പലപ്പോഴും പ്രശ്‌നമായി മാറാറുണ്ട്. സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Keywords: Kerala, Kasaragod, News, Malayalam News, Kasaragod New Bustand, Stray Dog, Railway Station, Kasaragod Railway Station Stray dog nuisance is rampant in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia