city-gold-ad-for-blogger

Stray dog menace | ഗ്രാമങ്ങളിലും നഗരങ്ങളിലും തെരുവ് നായ്ക്കളുടെ വിളയാട്ടം; വീട്ടില്‍ വളര്‍ത്തുന്ന പട്ടികള്‍ക്ക് പോലും ലൈസന്‍സ് നിര്‍ബന്ധമില്ല; സര്‍കാര്‍ അലംഭാവത്തിനെതിരെ യൂത് ലീഗ് രംഗത്ത്; വാക്സിന്‍ ഫലിക്കാത്തതും ചര്‍ചയാകുന്നു; വന്ധ്യംകരണവും തികഞ്ഞ പരാജയം

തൃക്കരിപ്പൂര്‍: (www.kasargodvartha.com) ഗ്രാമങ്ങളിലും നഗരങ്ങളിലും തെരുവ് നായ്ക്കളുടെ വിളയാട്ടം. ജനങ്ങളുടെ ജീവന്‍ പട്ടികള്‍ കവര്‍ന്നെടുക്കുമ്പോഴും സര്‍കാര്‍ ഉറക്കം നടിക്കുകയാണെന്നാണ് പരാതി. വീട്ടില്‍ വളര്‍ത്തുന്ന പട്ടികള്‍ക്ക് പോലും ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോ സര്‍കോരോ തയ്യാറാകുന്നില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്. പട്ടി കടിച്ചാല്‍ കുത്തിവെക്കുന്ന വാക്സിന്‍ ഫലിക്കാത്തതും ചര്‍ചയാകുന്നുണ്ട്. തെരുവ് നായ്ക്കള്‍ പെറ്റുപെരുകുന്നത് തടയുന്നതിനായി പട്ടികളെ കണ്ടെത്തി വന്ധ്യംകരണം നടത്താനുള്ള പദ്ധതിയും തികഞ്ഞ പരാജയമാണെന്നാണ് ആക്ഷേപം.
  
Stray dog menace | ഗ്രാമങ്ങളിലും നഗരങ്ങളിലും തെരുവ് നായ്ക്കളുടെ വിളയാട്ടം; വീട്ടില്‍ വളര്‍ത്തുന്ന പട്ടികള്‍ക്ക് പോലും ലൈസന്‍സ് നിര്‍ബന്ധമില്ല; സര്‍കാര്‍ അലംഭാവത്തിനെതിരെ യൂത് ലീഗ് രംഗത്ത്; വാക്സിന്‍ ഫലിക്കാത്തതും ചര്‍ചയാകുന്നു; വന്ധ്യംകരണവും തികഞ്ഞ പരാജയം

തുടക്കത്തില്‍ നല്ല രീതിയില്‍ വന്ധ്യംകരണം നടന്നിരുന്നുവെങ്കിലും പിന്നെ അതെല്ലാം പേരിന് മാത്രമായി. രാവിലെ സ്‌കൂളിലേക്കും മദ്റസകളിലേക്കും കുട്ടികളെ തനിച്ച് വിടാന്‍ തന്നെ രക്ഷിതാക്കള്‍ക്ക് ഭയമാണ്. വീട്ടുകാരുടെ കണ്‍മുമ്പില്‍ വെച്ച് പോലും കുട്ടികളെ പട്ടികള്‍ കടിക്കുന്നതും ഓടിക്കുന്നതുമായ വീഡിയോകള്‍ ജനങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. കേരളത്തില്‍ രണ്ടര ലക്ഷത്തിധികം തെരുവ് പട്ടികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ അനൗദ്യോഗിക കണക്ക് പ്രകാരം തെരുവ് പട്ടികളുടെ എണ്ണം ഇതിന് ഇരട്ടിയോളം വരുമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്.
  
Stray dog menace | ഗ്രാമങ്ങളിലും നഗരങ്ങളിലും തെരുവ് നായ്ക്കളുടെ വിളയാട്ടം; വീട്ടില്‍ വളര്‍ത്തുന്ന പട്ടികള്‍ക്ക് പോലും ലൈസന്‍സ് നിര്‍ബന്ധമില്ല; സര്‍കാര്‍ അലംഭാവത്തിനെതിരെ യൂത് ലീഗ് രംഗത്ത്; വാക്സിന്‍ ഫലിക്കാത്തതും ചര്‍ചയാകുന്നു; വന്ധ്യംകരണവും തികഞ്ഞ പരാജയം

പട്ടികളെ കൊന്നൊടുക്കുന്നതിനെതിരെ കേന്ദ്ര നിയമം നിലവിലുള്ളതാണ് പട്ടികള്‍ ഇത്രയും വര്‍ധിക്കാന്‍ കാരണം. ജനങ്ങളുടെ ജീവനും ഭീഷണിയാകുന്ന തലത്തിലേക്ക് പട്ടികളുടെ വര്‍ധന എത്തിയിട്ടും നിയമം മൂലം ഇവയെ ഉന്മൂലനം ചെയ്യാനുള്ള നടപടികള്‍ അധികൃതരോ സര്‍കാരോ ആരംഭിക്കുന്നില്ലെന്ന പരാതിയാണ് ഇപ്പോള്‍ പ്രധാനമായും ഉയരുന്നത്. പേവിഷ ബാധയ്ക്കുള്ള വാക്സിന്‍ കുത്തിവെച്ചിട്ടും ആളുകള്‍ മരിക്കാന്‍ തുടഭങ്ങിയതോടെ ജനങ്ങള്‍ ശരിക്കും ഭീതിയിലാണ്. എല്ലാ ഭാഗത്തു നിന്നും സമ്മര്‍ദം ശക്തമായിട്ടും സര്‍കാര്‍ പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിക്കാത്തത് രാഷ്ട്രീയ പാര്‍ടികളുടെ ഉള്‍പെടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
  
Stray dog menace | ഗ്രാമങ്ങളിലും നഗരങ്ങളിലും തെരുവ് നായ്ക്കളുടെ വിളയാട്ടം; വീട്ടില്‍ വളര്‍ത്തുന്ന പട്ടികള്‍ക്ക് പോലും ലൈസന്‍സ് നിര്‍ബന്ധമില്ല; സര്‍കാര്‍ അലംഭാവത്തിനെതിരെ യൂത് ലീഗ് രംഗത്ത്; വാക്സിന്‍ ഫലിക്കാത്തതും ചര്‍ചയാകുന്നു; വന്ധ്യംകരണവും തികഞ്ഞ പരാജയം

സര്‍കാര്‍ അനാസ്ഥയ്‌ക്കെതിരെ മുസ്ലിം യൂത് ലീഗ് പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാന യൂത് ലീഗ് കമിറ്റിയുടെ ആഹ്വാന പ്രകാരം നടന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി നിരവധിയിടങ്ങളില്‍ പട്ടികളെ സംബന്ധിച്ചുള്ള അപായ സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചു. മണ്ഡലം യൂത് ലീഗ് സെക്രടറി വിപിപി ശുഐബ് നേതൃത്വം നല്‍കി. ശാഖ യൂത് ലീഗ് സെക്രടറി എംടിപി സമീര്‍, ശാഖ എംഎസ്എഫ് പ്രസിഡന്റ് വിപിപി ഫയാസ്, ഇബ്രാഹിം, ഖലീഫ, മിര്‍സാന്‍, അബ്ദുല്ല തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഈ വാർത്ത കൂടി വായിക്കൂ:
കാസര്‍കോട് സ്വദേശി സഊദി അറേബ്യയില്‍ കുഴഞ്ഞുവീണ് മരിച്ചു

Keywords:  Trikaripur, Kerala, News, Top-Headlines, Vaccinations, Dog, Street, Dog bite, Kasaragod, Muslim Youth League, Government, Stray dog menace; public in fear. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia