city-gold-ad-for-blogger

Stray dog | വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ 5 വയസുകാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം

ബേക്കല്‍: (KasargodVartha) വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അഞ്ച് വയസുകാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം. കുണിയയിലെ അബ്ദുര്‍ റഹ്മാന്റെ മകള്‍ ആഫിലയെയാണ് നായ ആക്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ബേക്കല്‍ ജന്‍ക്ഷനിലെ ബന്ധുവീട്ടിലായിരുന്നു സംഭവം.
    
Stray dog | വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ 5 വയസുകാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം

വീടിന് മുമ്പില്‍ കളിക്കുന്നതിനിടെ അതുവഴിയെത്തിയ നായ കുട്ടിയെ ഓടിക്കുകയായിരുന്നു. ഓടുന്നതിനിടയില്‍ നിലത്തുവീണപ്പോഴാണ് പട്ടിയുടെ കടിയേറ്റതെന്ന് ബന്ധുക്കള്‍ പറഞ്ഞു. നായ ആക്രമിക്കുന്നത് കണ്ട് സമീപത്തുണ്ടായിരുന്നവര്‍ പട്ടിയെ കല്ലും മറ്റും എറിഞ്ഞു ഓടിക്കുകയായിരുന്നു. കുട്ടിയുടെ വയറിന് അടുത്തായാണ് കടിയേറ്റത്. പരുക്കേറ്റ കുട്ടിയെ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
    
Stray dog | വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ 5 വയസുകാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം

Keywords: Stray dog, Bekal, Kuniya, Malayalam News, Kerala News, Kasaragod News, Animal Attak, Stay Dog Attack, Stray dog attack on 5-year-old girl.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia