city-gold-ad-for-blogger

Mystery | മലപ്പുറത്ത് ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്ദം; പ്രദേശവാസികളെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു

Mysterious Underground Sounds Cause Panic in Malappuram
Representational Image Generated by Meta AI

● വിദഗ്ധ സംഘം പരിശോധന നടത്തും. 
● വില്ലേജ് ഓഫീസറും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി.
● 2 വീടുകള്‍ക്ക് വിളളല്‍ വീണതായി കണ്ടെത്തി. 

മലപ്പുറം: (KasargodVartha) പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്ദം (Strange Sound) കേട്ട ആനക്കല്ല് പട്ടികവര്‍ഗ നഗറില്‍ ബുധനാഴ്ച വിദഗ്ധ സംഘം പരിശോധന നടത്തും. ശബ്ദത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ ആനക്കല്ല് നഗറിലെ രണ്ട് വീടുകള്‍ക്കും മുറ്റത്തും വിള്ളല്‍ കണ്ടെത്തി.

ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. ശബ്ദം ഒരു കിലോമീറ്റര്‍ അകലെ വരെ കേട്ടുവെന്ന് പരിസരവാസികള്‍ പറഞ്ഞു. തുടര്‍ ശബ്ദം ഉണ്ടായതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ പലരും പുറത്തേക്കിറങ്ങിയോടി.

പോത്തുകല്ല് വില്ലേജ് ഓഫീസര്‍ കെ.പി.വിനോദ്, പഞ്ചായത്ത് സെക്രട്ടറി എ.ഷക്കീല, പഞ്ചായത്ത് അംഗങ്ങളായ നാസര്‍ സ്രാമ്പിക്കല്‍, സലൂബ് ജലീല്‍, ഓമന നാലോടി, മുസ്തഫ പാക്കട എന്നിവരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഇവര്‍ വീട്ടുകാരുമായി വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ 10.45നും വിറയല്‍ പോലെ വീണ്ടും അനുഭവപ്പെട്ടതായി പറയുന്നു. 

പിന്നാലെ പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റി. ചിലര്‍ ബന്ധുവീടുകളിലേക്കും സ്‌കൂളിലേക്കും മാറി താമസിച്ചു. ആനക്കല്ല് നഗറിലുള്ളവരെ പോത്തുകല്ല് ഞെട്ടിക്കുളം എയുപി സ്‌കൂളിലേക്ക് മാറ്റി. അതേസമയം, ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബുധനാഴ്ച സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തും. 

രണ്ടാഴ്ച മുന്‍പും സമാനമായ രീതിയില്‍ സ്‌ഫോടന ശബ്ദം ഉണ്ടായിരുന്നു. വില്ലേജ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മൈനിങ് ആന്‍ഡ് ജിയോളജി അധികൃതരെത്തി പരിശോധന നടത്തിയിരുന്നു. ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. 

#malappuram #undergroundsounds #kerala #mystery #earthquake #investigation

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia