city-gold-ad-for-blogger

Stones found | റെയിൽവേ പാളത്തിൽ കല്ലുകൾ പെറുക്കിവെച്ച നിലയിൽ

കാസർകോട്: (www.kasargodvartha.com) കോട്ടിക്കുളം റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ പാളത്തിൽ കല്ലുകൾ പെറുക്കിവെച്ച നിലയിൽ കണ്ടെത്തി. സംഭവം സംബന്ധിച്ച് കാസർകോട് ആർപിഎഫും ബേക്കൽ പൊലീസും അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാത്രി തിരുവനന്തപുരം മലബാർ എക്സ്പ്രസ് കടന്നു പോകുന്നതിന് തൊട്ടുമുമ്പാണ് കോട്ടിക്കുളം സ്റ്റേഷന്റെ സിഗ്നൽ പോയിന്റ് കടന്ന് 100 മീറ്റർ അകലെയായി ട്രാകിൽ കരിങ്കൽ കല്ലുകൾ വെച്ചതായി കണ്ടെത്തിയത്.
              
Stones found | റെയിൽവേ പാളത്തിൽ കല്ലുകൾ പെറുക്കിവെച്ച നിലയിൽ

വിവരം അറിഞ്ഞ ഉടനെ ആർപിഎഫും ബേക്കൽ പൊലീസും സ്ഥലത്തെത്തി കല്ലുകൾ നീക്കം ചെയ്യുകയായിരുന്നു. അപകട സാധ്യത പൂർണമായും ഒഴിവാക്കിയതിന് ശേഷമാണ് റെയിൽവേ ട്രാകിലൂടെ മലബാർ എക്സ്പ്രസ് കടത്തി വിട്ടത്.

കുട്ടികൾ ആരെങ്കിലും എടുത്ത് വെച്ചതാകും എന്ന നിഗമനത്തിലാണ് പൊലീസ് ഉള്ളതെങ്കിലും ഏത് സാഹചര്യത്തിലാണ് ഇത് ചെയ്തതെന്ന് അന്വേഷണം നടത്തുകയാണ് അധികൃതർ.

Keywords: Stones found on a railway track, Kerala, Kasaragod, News, Top-Headlines, Railway-track, Stone, Police, Investigation, Bekal, Thiruvananthapuram, Malabar Express.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia