city-gold-ad-for-blogger

അ­ടു­ക്ക­ത്ത്­ബ­യ­ലില്‍ സം­ഘര്‍ഷം: ക­ല്ലേ­റില്‍ രണ്ട് പോ­ലീ­സു­കാ­ര്‍­ക്ക് പ­രിക്ക്

അ­ടു­ക്ക­ത്ത്­ബ­യ­ലില്‍ സം­ഘര്‍ഷം: ക­ല്ലേ­റില്‍ രണ്ട് പോ­ലീ­സു­കാ­ര്‍­ക്ക് പ­രിക്ക് കാസര്‍­കോട്: അ­ടു­ക്ക­ത്ത്­ബ­യല്‍ അര്‍­ജാര്‍ റോ­ഡില്‍ ഒ­രു സം­ഘം ന­ടത്തി­യ ക­ല്ലേ­റി­നെ തു­ടര്‍­ന്ന് ഇ­രു­വി­ഭാ­ഗ­ങ്ങള്‍ ഏ­റ്റു­മുട്ടി. ഏ­താനും വാ­ഹ­ന­ങ്ങളും എ­റി­ഞ്ഞു ത­കര്‍ത്തു. വി­വ­ര­മ­റി­ഞ്ഞെത്തിയ പോ­ലീ­സി­നു നേ­രെയും ക­ല്ലേ­റു­ണ്ടാ­യി.

അ­ടു­ക്ക­ത്ത്­ബ­യ­ലില്‍ സം­ഘര്‍ഷം: ക­ല്ലേ­റില്‍ രണ്ട് പോ­ലീ­സു­കാ­ര്‍­ക്ക് പ­രിക്ക്വൈ­കി­ട്ട് മൂ­ന്നു­മണി­യോ­ടെ അര്‍­ജാര്‍ റോ­ഡില്‍ ഭ­ണ്ഡാ­ര­ത്തി­ന­ടു­ത്ത് കൂ­ടി നി­ന്ന് യു­വാ­ക്കള്‍­ക്ക് നേരെ ഓ­ട്ടോ­യി­ലെത്തി­യ സം­ഘം ക­ല്ലേ­റ് ന­ട­ത്തി­യ­തി­നെ തു­ടര്‍­ന്നാ­ണ് ഇ­രു വി­ഭാ­ഗ­ങ്ങള്‍ ത­മ്മില്‍ ഏ­റ്റു­മു­ട്ടി­യത്. വിവി­ധ കേ­സു­ക­ളില്‍ പ്ര­തി­ചേര്‍­ക്ക­പ്പെ­ട്ട് ക­ഴി­ഞ്ഞ ദിവ­സം ജാ­മ്യ­ത്തി­ലി­റങ്ങി­യ യു­വാ­വി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള സം­ഘ­മാ­ണ് അ­ക്ര­മം അ­ഴി­ച്ചു­വി­ട്ട­തെ­ന്ന് ദൃ­ക്‌­സാ­ക്ഷി­കള്‍ പ­റ­ഞ്ഞു.

ഇ­തേ തു­ടര്‍­ന്ന് സം­ഘ­ടി­ച്ച് മ­റ്റൊ­രു സം­ഘം തി­രിച്ചും ക­ല്ലേ­റ് ന­ടത്തി. അ­ടു­ക്ക­ത്ത്­ബ­യ­ലി­ലെ ആ­രാ­ധ­നാ­ല­യ­ത്തി­ന് മു­ന്നില്‍ നിര്‍­ത്തി­യി­ട്ട എ­രി­യാല്‍ സ്വ­ദേ­ശി­യു­ടെ കാ­റട­ക്കം നി­രവ­ധി വാ­ഹ­ന­ങ്ങള്‍ എ­റി­ഞ്ഞു­ത­കര്‍ത്തു. ന­ടന്നു­പോ­വു­ക­യാ­യി­രു­ന്ന ഒ­രു സ്­ത്രീ­യെ ക­യ്യേ­റ്റം ചെ­യ്യാന്‍ ശ്ര­മി­ച്ച­തായും ആ­ക്ഷേ­പ­മു­ണ്ട്.

അ­ടു­ക്ക­ത്ത്­ബ­യ­ലില്‍ സം­ഘര്‍ഷം: ക­ല്ലേ­റില്‍ രണ്ട് പോ­ലീ­സു­കാ­ര്‍­ക്ക് പ­രിക്ക്കാസര്‍­കോ­ട് അ­ഡീ­ഷ­ണല്‍ എസ്.ഐ., എ­സ്.കെ. വി­ജ­യന്‍(49), എ.ആര്‍ ക്യാ­മ്പി­ലെ സ­തീ­ഷ് കു­മാര്‍(25) എ­ന്നി­വ­ര്‍­ക്കാണ് ക­ല്ലേ­റില്‍ പ­രി­ക്കേ­റ്റത്. ഇവ­രെ കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചു.

എ.എ­സ്.പി., ഷി­ബു­വി­ന്റെ നേ­തൃ­ത്വ­ത്തി­ലുള്ള വന്‍ പോ­ലീ­സ് സം­ഘം സ്ഥല­ത്ത് ക്യാ­മ്പ് ചെ­യ്യു­ന്നുണ്ട്. യു.ഡി.എ­ഫ് ചെ­യര്‍­മാന്‍ ചെര്‍ക്ക­ളം അ­ബ്ദുല്ല, സിഡ്‌കോ ചെ­യര്‍­മാന്‍ സി.ടി. അ­ഹ­മ്മ­ദലി, ഗോള്‍­ഡ് മര്‍­ച്ചന്റ്‌­സ് അ­സോ­സി­യേ­ഷന്‍ സംസ്ഥാന വൈ­സ് പ്ര­സിഡ­ണ്ട് അ­ബ്ദുല്‍ കരീം സിറ്റി­ഗോള്‍­ഡ് തു­ട­ങ്ങി­യ­വര്‍ സ്ഥ­ല­ത്തെത്തി.


അ­ടു­ക്ക­ത്ത്­ബ­യ­ലില്‍ സം­ഘര്‍ഷം: ക­ല്ലേ­റില്‍ രണ്ട് പോ­ലീ­സു­കാ­ര്‍­ക്ക് പ­രിക്ക്


Photo: Zubair Pallikkal
Keywords: Stone pelting,  Clash, Adkathbail, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia