Temple Theft | കുമ്പളയിലെ ക്ഷേത്രകവർച: പ്രഭാവലയവും സ്വർണവും അമ്പലത്തിനകത്ത് നിന്ന് തന്നെ കണ്ടെത്തി; മോഷ്ടാവ് ഇവ ഉപേക്ഷിച്ചതിന്റെ കാരണം അജ്ഞാതം
Jun 23, 2023, 16:20 IST
കുമ്പള: (www.kasargodvartha.com) കുമ്പള നാരായണ മംഗലത്തെ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ നിന്ന് കവർന്ന പ്രഭാവലയവും സ്വർണവും അമ്പലത്തിനകത്ത് നിന്ന് തന്നെ കണ്ടെത്തി. ക്ഷേത്രത്തിന് സമീപത്ത് ഇവ ഉപേക്ഷിച്ച നിലയിലായിരുന്നു. മോഷണം പോയ എല്ലാ സാധങ്ങളും കിട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിരലടയാള വിദഗ്ധർ എത്താൻ വൈകിയതിനെ തുടർന്ന് ക്ഷേത്രത്തിൽ അന്വേഷണം ഉച്ചയോടെയാണ് നടന്നത്. വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിനകത്ത് തന്നെ മറ്റൊരിടത്ത് ഇവ ഉപേക്ഷിച്ചതായി കണ്ടെത്തിയത്.
കവർചാ ശ്രമം മാത്രമാണ് നടന്നതെന്നും ഒന്നും കൊണ്ട് പോയിട്ടിയില്ലന്നും പൊലീസ് പറഞ്ഞു. പ്രഭാവലയവും സ്വർണവും മോഷ്ടിക്കാൻ ശ്രമിച്ച മോഷ്ടാവ് ഇവ ക്ഷേത്രത്തിനകത്ത് തന്നെ ഉപേക്ഷിച്ചതിന്റെ കാരണം അജ്ഞാതമാണ്. പുലർചെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് ക്ഷേത്രവും ശ്രീകോവിലും കുത്തിത്തുറന്നത് കണ്ട് നാട്ടുകാരെയും അധികാരികളെയും വിവരം അറിയിച്ചത്. പൊലീസ് ഉടൻ സ്ഥലത്തെത്തി ക്ഷേത്രത്തിനകത്തേക്ക് മറ്റുള്ളവർ പ്രവേശിക്കുന്നത് തടഞ്ഞു. വിരലടയാളവും മറ്റും ശേഖരിക്കാൻ ഉള്ളത് കൊണ്ടാണ് ക്ഷേത്രത്തിനകത്തേക്ക് ആരെയും കടത്തിവിടാതിരുന്നത്.
വിരലടയാളം ശേഖരിച്ച ശേഷമാണ് വിശദമായ അന്വേഷണം ആരംഭിച്ചത്. ഇതിനിടെയാണ് മോഷണം പോയെന്ന് കരുതിയ വസ്തുക്കൾ ക്ഷേത്രത്തിനകത്ത് തന്നെ ലഭിച്ചത്. കവർചക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിനായി പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: News, Kumbala, Kasaragod, Kerala, Crime, Temple, Theft, Police, Investigation, Stolen items recovered from Kumbala temple.
< !- START disable copy paste -->