city-gold-ad-for-blogger

കാസർകോട് വാർത്ത റിപോർട് ഫലംകണ്ടു; തീരദേശ പൊലീസില്‍ ബോട് ജീവനക്കാരെ നിയമിക്കാൻ നടപടി തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 18.11.2021) കാസർകോട് വാർത്ത റിപോർട് ഫലംകണ്ടു. രക്ഷാപ്രവർത്തനങ്ങൾക്കും കടൽ വഴിയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും തീരദേശ പൊലീസിൻ്റെ ബോടുകൾ ഓടിക്കാൻ ജീവനക്കാരില്ലാത്തതിനെ കുറിച്ച് കാസർകോട് വാർത്ത കഴിഞ്ഞ മാസം റിപോർട് നൽകിയിരുന്നു. ഇതിൻ്റെ തുടർചയായാണ് ഇപ്പോൾ ബോടിന് ജീവനക്കാരെ നിയമിക്കാൻ നടപടികൾ തുടങ്ങിയിരിക്കുന്നത്.

   
കാസർകോട് വാർത്ത റിപോർട് ഫലംകണ്ടു; തീരദേശ പൊലീസില്‍ ബോട് ജീവനക്കാരെ നിയമിക്കാൻ നടപടി തുടങ്ങി



തളങ്കര തീരദേശ പൊലീസ് സ്റ്റേഷനില്‍ ബോട് ഡ്രൈവര്‍, ബോട് സ്രാങ്ക്, ബോട് ലാസ്‌കര്‍, സ്‌പെഷ്യല്‍ മറൈന്‍ ഹോം ഗാര്‍ഡ് എന്നീ തസ്തികകളിലേക്ക് നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു. അഭിമുഖം നവംബര്‍ 29 ന് രാവിലെ 9.30 ന് തളങ്കര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിൽ നടക്കും. ഇൻഡ്യൻ നേവി/ കോസ്റ്റ് ഗാര്‍ഡ്/ബിഎസ്ഇഎഫ്/സിആര്‍പിഎഫ്, മുതലായവയോ തത്തുല്യമായ സേനാ വിഭാഗങ്ങളില്‍ നിന്നോ വിരമിച്ചവര്‍ക്കും നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കും അഭിമുഖത്തിൽ പങ്കെടുക്കാം.

50 വയസ് കവിയരുത്. അപേക്ഷകര്‍ കടലില്‍ 500 മീറ്റര്‍ നീന്തല്‍ പരീക്ഷയില്‍ വിജയിക്കണം. സ്ത്രീകള്‍, അംഗപരിമിതര്‍, പകര്‍ചവ്യാധി ഉള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാനാവില്ല. താത്പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, രണ്ട് ഫോടോ, യോഗ്യത തെളിയിക്കുന്ന രേഖകള്‍, കാഴ്ച പരിശോധനാ സെർടിഫികറ്റ്, മെഡികല്‍ സെർടിഫികറ്റ് എന്നിവ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04994 255461.

ഇതോടൊപ്പം തന്നെ കുമ്പളയിലെയും തൃക്കരിപ്പൂരിലെയും തീരദേശ പൊലീസ് ബോടിനും ഡ്രൈവർമാരില്ല. തളങ്കര കോസ്റ്റൽ പൊലീസിന് ഇന്ധന ക്വാട ലഭിക്കാത്തതും പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ മാസം കടലിൽ കുളിക്കുകയായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി ശഫീദുൽ ഇസ്ലാമിനെ (25) കടലിൽ കാണാതായ സംഭവത്തിൽ ബോട് പ്രവർത്തിപ്പിക്കാൻ മാർഗമില്ലാത്തതിനാൽ കരയിൽ മാത്രം തിരച്ചിൽ നടത്തേണ്ട ഗതികേടിലായിരുന്നു കോസ്റ്റൽ പൊലീസ്. ഫിഷറീസിൻ്റെ റസ്ക്യൂ ബോട് നടത്തിയ തിരച്ചിലിലാണ് പിന്നീട് മൃതദേഹം കടലിൽ നിന്ന് തന്നെ കണ്ടെത്തിയത്. പുതിയ നിയമന നടപടികൾ പ്രതീക്ഷയോടെയാണ് നാട് കാണുന്നത്.


Keywords:  Kasaragod, Kerala, News, Top-Headlines, Police, Employees, Boat, Job, Thalangara, Application, Kumbala, Fishermen, Steps started to recruit boat employees for the Coastal Police.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia