city-gold-ad-for-blogger

State Council | ആയുര്‍വേദ മെഡികല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സംസ്ഥാന കൗണ്‍സില്‍ മെയ് 6, 7ന് കളനാട് കണ്‍വെന്‍ഷന്‍ സെന്ററില്‍

കാസര്‍കോട്: (www.kasargodvartha.com) ആയുര്‍വേദ മെഡികല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ (AMAI) യുടെ 44-ാമത് സംസ്ഥാന കൗണ്‍സില്‍ മെയ് ആറ്, ഏഴ് തീയതികളില്‍ കളനാട് കണ്‍വെന്‍ഷന്‍ സെന്ററിലെ ഡോ. എംഎം ബാലചന്ദ്രമേനോന്‍ നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സംഘടനാ സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. എകെഎം അശ്‌റഫ് എംഎല്‍എ മുഖ്യാതിഥിയാരിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ. സി ഡി ലീന അധ്യക്ഷത വഹിക്കും.
    
State Council | ആയുര്‍വേദ മെഡികല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സംസ്ഥാന കൗണ്‍സില്‍ മെയ് 6, 7ന് കളനാട് കണ്‍വെന്‍ഷന്‍ സെന്ററില്‍

സമ്മേളനത്തിന് മുന്നോടിയായി ശനിയാഴ്ച രാവിലെ 10.30 ന് തുടങ്ങുന്ന വ്യാപാര മേള എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ഡാബര്‍ സംഗീത നിശയും സാംസ്‌കാരിക പരിപാടിയും തുറമുഖ മന്ത്രി അഹ്മദ് ദേവവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ഏഴിന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന പൊതുസമ്മേളനം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. എം രാജഗോപാലന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.

മികവു തെളിയിച്ച ഡോക്ടര്‍മാര്‍ക്ക് വിവിധ പുരസ്‌കാരങ്ങള്‍, വര്‍ഷംതോറും നല്‍കി വരുന്ന മാധ്യമ പുരസ്‌കാരം എന്നിവ സമ്മേളനത്തില്‍ വച്ച് സമ്മാനിക്കും. മാധ്യമ പുരസ്‌കാരത്തിന് എംഎസ് സജീവന്‍ അര്‍ഹനായി. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജെനറല്‍ സെക്രടറി ഡോ.അജിത്കുമാര്‍ കെസി, ഡോ.പത്മേക്ഷണന്‍ കെപി, ഡോ.രഞ്ജിത്ത് കെആര്‍, ഡോ. പ്രേംരാജ് കെ, ഡോ. ശ്രുതി പണ്ഡിറ്റ് എന്നിവര്‍ സംബന്ധിച്ചു.
   
State Council | ആയുര്‍വേദ മെഡികല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സംസ്ഥാന കൗണ്‍സില്‍ മെയ് 6, 7ന് കളനാട് കണ്‍വെന്‍ഷന്‍ സെന്ററില്‍

Keywords: Ayurvedic, Malayalam News, Kerala News, AMAI, Kalanad News, Press Meet, Ayurvedic Medical Association, Kalanad Convention Centre, State Council of Ayurvedic Medical Association of India on 6th and 7th May at Kalanad Convention Centre.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia