city-gold-ad-for-blogger

പൂട്ടിയ ആസ്ട്രൽ വാചസ് കമ്പനി സ്ഥലത്ത് പുതിയ സംരംഭം; സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്നതായി വ്യവസായ മന്ത്രി; എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ സമ്മർദത്തിന് ഫലം

കാസർകോട്: (www.kasargodvartha.com 16.11.2021) ആസ്ട്രൽ വാചസ് കമ്പനി നിലനിന്നിരുന്ന നെല്ലിക്കുന്ന് ബീച് റോഡിലെ സ്ഥലത്ത് ഒരു സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്നതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. നിയമസഭയിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

   
പൂട്ടിയ ആസ്ട്രൽ വാചസ് കമ്പനി സ്ഥലത്ത് പുതിയ സംരംഭം; സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്നതായി വ്യവസായ മന്ത്രി; എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ സമ്മർദത്തിന് ഫലം



കെട്ടിടത്തിൽ സംരംഭകർക്ക് ആവശ്യമായ രീതിയിൽ വൈദ്യുതി, ജലം, മറ്റ് പൊതുസൗകര്യങ്ങൾ എന്നിവ ഏർപെടുത്തുന്നതിന് വിഭാവനം ചെയ്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാൽ പ്രദേശത്തിന്റെ വ്യാവസായിക ആവശ്യങ്ങൾ മനസിലാക്കി അതിന് അനുയോജ്യമായി സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി കെട്ടിടം നിർമിക്കണോ അതോ ഭൂമി തന്നെ വികസിപ്പിക്കണോ എന്നുള്ള തീരുമാനത്തിനായി ഒരു വിശദമായ പഠനം നടത്തുന്നതിനായി സർകാർ ഏജെൻസികളിൽ നിന്ന് മത്സരസ്വഭാവമുള്ള ക്വടേഷനുകൾ ക്ഷണിച്ചിരുന്നു.

അതിൽ ഏറ്റവും കുറഞ്ഞ തുക ക്വാട് ചെയ്ത തിരുവനന്തപുരത്തെ സെന്റർ ഫോർ മാനജ്മെന്റ് സ്റ്റഡീസ് എന്ന ഏജെൻസിയെ പഠനം നടത്താൻ ഏൽപ്പിച്ചിട്ടുണ്ടെന്നും വിശദമായ പഠന റിപോർടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

1.99 ഏകെർ സ്ഥലത്ത് ആസ്ട്രൽ വാചസ് കമ്പനി വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷന്റെ സബ്സിഡിയറി കമ്പനിയായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. 1978 ൽ പ്രവർത്തനമാരംഭിച്ച് സ്ഥാപനം 2002 ൽ പ്രവർത്തനരഹിതമായി. ഈ സ്ഥലത്ത് പുതിയ സംരഭം ആരംഭിക്കണമെന്നാവശ്യപ്പെട്ട് എൻ എ നെല്ലിക്കുന്ന് നിരന്തരം സമ്മർദം ചെലുത്തി വരികയായിരുന്നു.


Keywords: Kasaragod, Kerala, News, Top-Headlines, Astral-Watch-Company, Minister, N.A.Nellikunnu, MLA, Starts new business venture on the site of closed Astral Watches Company.



< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia