city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arts Fest | ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇനി സ്റ്റേജിനങ്ങൾ; ആടിയും പാടിയും അഭിനയിച്ചും സർഗവസന്തോത്സവം തീർക്കാൻ കൗമാര പ്രതിഭകൾ

കാറഡുക്ക: (KasargodVartha) കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇനി സ്റ്റേജിന മത്സരങ്ങളുടെ ദിനങ്ങൾ. ആടിയും പാടിയും അഭിനയിച്ചും സർഗവസന്തോത്സവം തീർക്കാൻ കൗമാര പ്രതിഭകൾ തയ്യാറായി നിൽക്കുകയാണ്. മൂന്ന് ദിനരാത്രങ്ങൾ ഭാവ താള ലാസ്യ ലയങ്ങളൊഴുകും. വ്യാഴാഴ്ച 12 വേദികളിലും വെള്ളിയും ശനിയും 10 വേദികളിലുമാണ് മത്സരം അരങ്ങ് തകർക്കുക.

Arts Fest | ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇനി സ്റ്റേജിനങ്ങൾ; ആടിയും പാടിയും അഭിനയിച്ചും സർഗവസന്തോത്സവം തീർക്കാൻ കൗമാര പ്രതിഭകൾ

മോഹനം, നീലാംബരി, നാടക പ്രീയ, സൂര്യകാന്തം, സാരംഗ, കനകാംഗി, സരസാംഗി, ഹംസധ്വനി, കോകിലധ്വനി, കോകിലധ്വനി, ശ്രീരഞ്ജിനി, മലഹരി, കാംബോജി എന്നിങ്ങനെയാണ് വേദികൾക്ക് പേര് നൽകിയിരിക്കുന്നത്. 4112 പ്രതിഭകൾ മത്സരിക്കുന്ന കലോത്സവത്തിൽ 92 ഇനങ്ങളിൽ അപീലുകളുമുണ്ട്. കലോത്സവത്തിന്റെ ഉദ്ഘാടനം വൈകുന്നേരം നാലിന് കാറഡുക്ക ജി വി എച് എസ് എസിൽ നിയമസഭ സ്പീകർ എ എൻ ശംസീർ നിർവഹിക്കും.

എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിക്കും. സുവനീർ പ്രകാശനവും ചടങ്ങിൽ നടക്കും. ആർടിസ്റ്റ് സി കെ നായർ കാനത്തൂർ ഏറ്റുവാങ്ങും. ലോഗോ ഡിസൈനർക്ക് എകെഎം അശ്റഫ് എംഎൽഎ ഉപഹാരം നൽകും. സ്വാഗത ഗാന രചയിതാവിനുള്ള ഉപഹാരം ഇ ചന്ദ്രശേഖരൻ എംഎൽഎയും ചിട്ടപ്പെടുത്തിയതിനുള്ള ഉപഹാരം എം രാജഗോപാലൻ എംഎൽഎയും സമ്മാനിക്കും.

Keywords: News, Kerala, Kasaragod, Karadukka, School Kalolsavam, Arts fest, Students, Malayalam News, Stage items in district school arts festival.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia