കാസര്‍കോട് നഗരത്തില്‍ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ ദുരൂഹത; അന്വേഷണം വഴിത്തിരിവില്‍
Jul 3, 2016, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 03/07/2016) കാസര്‍കോട് നഗരത്തില്‍ യുവാവിന് വെട്ടേറ്റതായി പറയുന്ന സംഭവത്തില്‍ ദുരൂഹത. പോലീസിന്റെ അന്വേഷണം വഴിത്തിരിവിലെത്തി. ചെട്ടുംകുഴി ഹിദായത്ത്‌നഗറിലെ അസ്ഹറുദ്ദീനെ (24) വെട്ടേറ്റ സംഭവത്തിലാണ് ദുരൂഹത ഉയര്‍ന്നിട്ടുള്ളത്. യുവാവില്‍ നിന്നും പോലീസ് വിശദമായ മൊഴിയെടുത്തിട്ടുണ്ട്. നഗരത്തിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു.
ഇതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയിരിക്കുന്നത്. ആംബുലന്‍സിലെത്തിയ ചിലര്‍ തന്നെ വെട്ടിപ്പരിക്കേല്‍പിച്ചുവെന്നായിരുന്നു യുവാവ് പോലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, ഡി വൈ എസ് പി മുരളീധരന്‍, കാസര്‍കോട് സി.ഐ എം.പി ആസാദ്, എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഊര്‍ജിതമായ അന്വേഷണമാണ് നടത്തിയത്. യുവാവിന്റെ മൊഴിയിലുണ്ടായിട്ടുള്ള വൈരുദ്ധ്യമാണ് ദുരൂഹതയ്ക്ക് കാരണമായിരിക്കുന്നത്. ഇതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയത്.
Related News:
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വാനിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പിച്ചു

Keywords: Kasaragod, Kerala, Stabbed, Investigation, case, complaint, Malabar Wedding, Stab case: police investigation goes on.