city-gold-ad-for-blogger

പൗരത്വ നിയമ ഭേദഗതിക്കും അപ്രഖ്യാപിത അടിയന്തരാവസ്ഥക്കുമെതിരെ എസ്എസ്എഫ് സ്റ്റുഡന്റ്‌സ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: (www.kasargodvartha.com 21.12.2019) പൗരത്വ നിയമ ഭേദഗതിക്കും രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കുമെതിരെ എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് മാര്‍ച്ചില്‍ ജില്ലയില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ മാര്‍ച്ചിന്റെ ഭാഗമായാണ് ജില്ലയിലും വിദ്യാര്‍ഥികള്‍ അണിനിരന്നത്.

കാസര്‍കോട് ജില്ലയില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് മുതല്‍ വെള്ളൂര്‍ വരെ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് സ്റ്റുഡന്റ്‌സ് മാര്‍ച്ചിന്റെ ഭാഗമായത്. ജില്ലയിലെ വിവിധ ഡിവിഷനുകള്‍ കേന്ദ്രീകരിച്ചാണ് മാര്‍ച്ച് നടത്തിയത്.

സംസ്ഥാന സെക്രട്ടറി സി എന്‍ ജാഫര്‍ സാദിഖ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീറുല്‍ അഹ്ദല്‍, സുബൈര്‍ ബാഡൂര്‍, ശംസീര്‍ സൈനി, കരീം ജൗഹരി, മന്‍ഷാദ് അഹ്‌സനി, ഫാറൂഖ് സഖാഫി കര, ബാദുഷ ഹാദി, ഫാറൂഖ് ചൂരി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 67 സംഘങ്ങളായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നത്.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് പരസ്യമായ ഭരണഘടനാ ലംഘനമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഇന്ത്യയിലെ നിലവിലെ അവസ്ഥ അടിയന്തരാവസ്ഥയെക്കാള്‍ ഭയാനകമാണ്. തീര്‍ത്തും ജനാധിപത്യ രൂപത്തില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെയും ജനകീയ സമരങ്ങളെയും അടിച്ചമര്‍ത്തുന്നതും സമരക്കാരെ വെടിവെച്ച് കൊല്ലുന്നതും കേന്ദ്രസര്‍ക്കാരിന് പൗരത്വ നിയമത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതാകുമ്പോഴാണ്.

സമരം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെപ്പോലും വ്യാജ കേസുകള്‍ ചേര്‍ത്ത് അറസ്റ്റു ചെയ്യുകയാണ്. ഇത്തരം നടപടികളെ ജനാധിപത്യ സമൂഹം ഒരുമിച്ചുനിന്ന് പ്രതിരോധിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി സമരം ചെയ്യുന്നവരെ ഭയപ്പെടുത്തി ഇല്ലാതാക്കാനാകില്ല. ക്യാമ്പസുകളില്‍നിന്ന് ഉയര്‍ന്നുവരുന്ന ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കാത്ത അധികാരികളെ പാഠം പഠിപ്പിച്ച ചരിത്രം അറിയണമെന്നും സ്റ്റുഡന്റ്സ് മാര്‍ച്ച് ഓര്‍മിപ്പിച്ചു.

പൗരത്വ നിയമ ഭേദഗതിക്കും അപ്രഖ്യാപിത അടിയന്തരാവസ്ഥക്കുമെതിരെ എസ്എസ്എഫ് സ്റ്റുഡന്റ്‌സ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, kasaragod, SSF, Students, March, Thiruvananthapuram, Protest, arrest, SSF Students march conducted

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia