city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Profsummit | വിദേശത്തേക്കുള്ള വിദ്യാർഥികളുടെ കുടിയേറ്റം സൃഷ്ടിക്കുന്ന ദൂരവ്യാപകമായ സാമൂഹ്യ മാറ്റങ്ങൾ പഠന വിധേയമാക്കണമെന്ന് എസ്എസ്എഫ്; ആവേശമായി പ്രൊഫ്സമിറ്റ്

പുത്തിഗെ: (www.kasargodvartha.com) വിദേശ രാജ്യങ്ങളിലെ ഉന്നത കലാലയങ്ങളിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ പഠനം നടത്തുന്നത് വലിയ സാധ്യതയായി കാണുമ്പോഴും കേരളത്തിന്റെ ഭാവിയെ നിർണയിക്കുന്നതിൽ ഈ കുടിയേറ്റം സൃഷ്ടിക്കുന്ന ദൂരവ്യാപകമായ സാമൂഹ്യ മാറ്റങ്ങൾ പഠനവിധേയമാക്കേണ്ടതുണ്ടെന്ന് പുത്തിഗെ മുഹിമ്മാതിൽ നടക്കുന്ന എസ്എസ്എഫ് പ്രൊഫ്സമിറ്റ് ആവശ്യപ്പെട്ടു.
  
Profsummit | വിദേശത്തേക്കുള്ള വിദ്യാർഥികളുടെ കുടിയേറ്റം സൃഷ്ടിക്കുന്ന ദൂരവ്യാപകമായ സാമൂഹ്യ മാറ്റങ്ങൾ പഠന വിധേയമാക്കണമെന്ന് എസ്എസ്എഫ്; ആവേശമായി പ്രൊഫ്സമിറ്റ്

പഠനാവശ്യങ്ങൾക്ക് വിദേശത്തേക്ക് യാത്രചെയ്യുന്ന മലയാളി വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായത്. വിദേശ പഠനത്തിനായി കേരളത്തിലെ ബാങ്കുകളിൽ നിന്നും ഭീമമായ തുക വായ്പയെടുത്താണ് ഇത്തരം വിദ്യാർഥി കുടിയേറ്റം നടക്കുന്നത്. പഠന ശേഷം അവിടെത്തന്നെ തൊഴിലും സ്ഥിരതാമസത്തിനുള്ള സംവിധാനവും അന്വേഷിക്കുന്നവരും കുറവല്ല. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനങ്ങളുടെ അപര്യാപ്തതയും ഉന്നത പഠനം നേടിയവർക്ക് മതിയായ തൊഴിലവസരങ്ങൾ ഇല്ലാത്തതും ഇത്തരം കുടിയേറ്റങ്ങൾക്ക് കാരണമാകുന്നുവെന്നും പ്രൊഫ്സമിറ്റ് അഭിപ്രായപ്പെട്ടു.

പ്രൊഫ്സമിറ്റ് സമസ്ത വൈസ് പ്രസിഡൻറ് സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡൻറ് ഫിർദൗസ് സുറൈജി സഖാഫി കടവത്തൂർ അധ്യക്ഷത വഹിച്ചു. ഉദുമ എംഎൽഎ അഡ്വ. സിഎച് കുഞ്ഞമ്പു മുഖ്യാതിഥിയായിരുന്നു. ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് ഹസനുൽ അഹ്ദൽ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി,എസ് എസ് എഫ് സംസ്ഥാന ജെനറൽ സെക്രടറി സി ആർ കെ മുഹമ്മദ്, സുലൈമാൻ കരിവള്ളൂർ, മൂസ സഖാഫി കളത്തൂർ, ബശീർ പുളിക്കൂർ എന്നിവർ സംബന്ധിച്ചു.

മൂന്ന് ദിനങ്ങളിലായി മുഹിമ്മാത് കാംപസിൽ മതം, സാമൂഹികം, സാമ്പത്തികം, സാങ്കേതികം തുടങ്ങി വൈധ്യമാർന്ന സെഷനുകളിലായി നടന്നുകൊണ്ടിരിക്കുന്ന പ്രൊഫ്സമിറ്റ് ഞായറാഴ്ച അവസാനിക്കും. സമാപന സംഗമത്തിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ രാംപുനിയാനി മുഖ്യാതിഥിയായി സംബന്ധിക്കും. പ്രൊഫഷണൽ വിദ്യാർഥികൾക്കായി എസ് എസ് എഫ് സംസ്ഥാന കമിറ്റി സംഘടിപ്പിക്കുന്ന പ്രൊഫ്സമിറ്റിൽ കേരളത്തിലെയും, ദേശീയ സർവകലാശാലകളിലെയും പ്രൊഫഷണൽ കാംപസുകളിൽ പഠിക്കുന്ന നാലായിരം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്


വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും

പുത്തിഗെ: എസ്എസ്എഫ് കേരള സംഘടിപ്പിച്ച പ്രൊഫഷണൽ വിദ്യാർഥി സമ്മേളനത്തിൽ പ്രതിനിധികളായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളും. രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പ്രൊഫ്സമിറ്റിൻ്റെ ഭാഗമായി കേരളത്തിലെത്തിയത്. കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അടുത്തറിയുന്നതിനായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുള്ള പര്യടനവും ഇവർക്കായി സംവിധാനിച്ചിട്ടുണ്ട്.



Keywords:  Puthige, Kasaragod, Kerala, News, Latest-News, SSF, Students, Committee, SSF profsummit continues in Muhimmath. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia