Announced | സയ്യിദ് മുനീർ അഹ്‌ദൽ തങ്ങൾ കാസർകോട് എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ്; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

● 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്.
● ഡോ. കെ അബൂബക്കർ ജനറൽ സെക്രട്ടറി.
● മുഹമ്മദ് അനസ് അമാനി ഫിനാൻസ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
കൽപറ്റ: (kasargodVartha) സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (എസ്എസ്എഫ്) കേരള സംസ്ഥാന കമ്മിറ്റിയുടെ 2025-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സയ്യിദ് മുനീർ അഹ്‌ദൽ തങ്ങൾ പ്രസിഡന്റായും ഡോ. കെ അബൂബക്കർ ജനറൽ സെക്രട്ടറിയായും മുഹമ്മദ് അനസ് അമാനി ഫിനാൻസ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
കൽപറ്റയിൽ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. എസ് വൈ എസ് മുൻ സംസ്ഥാന ട്രഷററും പുത്തിഗെ മുഹിമ്മാത്ത് സ്ഥാപകനും പ്രമുഖ പണ്ഡിതനുമായിരുന്ന പരേതനായ ത്വാഹിർ തങ്ങളുടെ മകനാണ് കാസർകോട് കുമ്പള സ്വദേശിയായ സയ്യിദ് മുനീർ അഹ്‌ദൽ അഹ്‌സനി കാമിൽ സഖാഫി.
പി മുഹമ്മദ് ജാബിർ, സിഎം സ്വാബിർ സഖാഫി, പിവി ശുഐബ്, കെ മുഹമ്മദ് ബാസിം നൂറാനി, സികെഎം റഫീഖ്, എസ് ഷമീർ, സികെഎം ഷാഫി സഖാഫി, കെപി മുഹമ്മദ് അനസ്, ടിപി സൈഫുദ്ദീൻ, മുനവ്വർ അമാനി കാമിൽ സഖാഫി, അഹ്‌മദ് റാസി സിഎ, സി ഹാരിസ് റഹ്‌മാൻ, സിഎം ജാഫർ എന്നിവരാണ് പുതിയ സെക്രട്ടറിമാർ.
എംഎസ് ഷാജഹാൻ സഖാഫി, അബ്ദുല്ല ബുഖാരി, സിആർകെ മുഹമ്മദ് എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു.
#SSF #KeralaStudents #StudentPolitics #KeralaNews #SayyidMuneerAhdal #Kalpetta