Sahityotsav | എസ്എസ്എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവിന് ഞായറാഴ്ച തുടക്കമാവും; വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍
Jul 22, 2023, 19:45 IST
കാസര്‍കോട്: (www.kasargodvartha.com) എസ് എസ് എഫ് മുപ്പതാമത് കാസര്‍കോട് ജില്ല സാഹിത്യോത്സവ് ജൂലൈ 23 മുതല്‍ 30 വരെ ഉളിയത്തടുക്കയില്‍ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ ഒമ്പത് ഡിവിഷനുകളില്‍ നിന്ന് മത്സരിച്ച് യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ കലാ സാഹിത്യ മത്സരം ഉള്‍പെടെ വിവിധ സാംസ്‌കാരിക സംഗമങ്ങള്‍ കൂടി സാഹിത്യോത്സവില്‍ നടക്കും. 'വൈവിധ്യങ്ങള്‍ ഒഴുകുന്ന പാട്ടുഭാഷകള്‍' എന്ന ശീര്‍ശകത്തിലാണ് ഇപ്രാവശ്യത്തെ സാഹിത്യോത്സവ് സംഘടിപ്പിക്കുക.
കാസര്‍കോട് ജില്ലയുടെ വൈവിധ്യങ്ങള്‍, ഭാഷ, സംസ്‌കാരം, സാഹിത്യം തുടങ്ങിയവ സാഹിത്യോത്സവില്‍ ചര്‍ചയാവും. ജൂലൈ 23ന് മാലിക് ദീനാര്‍ മഖാം സിയാറതോടെ ആരംഭിച്ച് നഗരിയില്‍ ഉയര്‍ത്തേണ്ട പതാകയുമായി വാഹനജാഥയോടെ ഉളിയത്തടുക്കയില്‍ എത്തും. വൈകിട്ട് അഞ്ച് മണിക്ക് പതാക ഉയര്‍ത്തും. ജൂലൈ 24ന് കാസര്‍കോടിന്റെ അറബി പണ്ഡിതര്‍; സംഭാവനകള്‍, സ്വാധീനങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച നടക്കും. തുടര്‍ന്ന് ഉളിയത്തടുക്കയില്‍ വെച്ച് കാസര്‍കോടിന്റെ പഴയകാല ഗാനങ്ങളുടെ ഓര്‍മപ്പെടുത്തലായി കട്ടന്‍ ചായയും പിന്നെ പാട്ടും എന്ന പരിപാടിയും നടക്കും.
ജൂലൈ 25ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കാസര്‍കോടിന്റെ ആരോഗ്യം; തിരിച്ചറിവുകള്‍ വര്‍ത്തമാനങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച സംഘടിപ്പിക്കും. ജില്ലയുടെ ഭാഷാ വൈവിധ്യങ്ങള്‍ ചര്‍ചാവിധേയമാക്കുകയാണ് ജൂലൈ 26 ന്. ഭാഷാ നാടിന്റെ താള വൈവിധ്യങ്ങള്‍ എന്ന പേരില്‍ ഉളിയത്തടുക്കയിലായിരിക്കും സംഗമം നടക്കുക. ജൂലൈ 27 വ്യാഴം കാസര്‍കോടിന്റെ മാധ്യമ ചരിത്രം, വര്‍ത്തമാനം എന്ന ശീര്‍ഷകത്തില്‍ ചര്‍ച സംഘടിപ്പിക്കും. 28 വെളളി രാത്രി ദഫ് റാതീബും പ്രഭാഷണവും ആത്മീയ മജ്ലിസും നടക്കും.
29 ശനിയാഴ്ച രാവിലെ മുതല്‍ 170 മത്സരങ്ങളില്‍ 12 വേദികളിലായി 1500ഓളം വിദ്യാര്‍ഥികള്‍ മാറ്റുരക്കും.
വൈകിട്ട് ആറ് മണിക്ക് ഉദ്ഘാടനം സെഷന്‍ നടക്കും. പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിക്കും. കര്‍ണാടക നിയമസഭാ സ്പീകര്‍ യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. കന്നഡ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ അഡ്വ. പുനിത് അപ്പു മുഖ്യാതിഥിയാകും. എസ് എസ് എഫ് കേരള ഫിനാന്‍സ് സെക്രടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍, സെക്രടറി ജാബിര്‍ നെരോത്ത് എന്നിവര്‍ പ്രഭാഷണം നടത്തും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അശ്‌റഫ് എംഎല്‍എ തുടങ്ങിയവര്‍ സംന്ധിക്കും.
ജൂലൈ 30 ന് നടക്കുന്ന ഇശല്‍ ഗാനങ്ങളുടെ കാസര്‍കോടന്‍ പെരുമ, കാസര്‍കോടന്‍ കവിത്രയങ്ങളുടെ കാലവും ദേശവും ചര്‍ച വേദിയും കേശവാനന്ദ ഭാരതി വേര്‍സസ് കേരള സര്‍കാര്‍, കാസര്‍കോട് കുള്ളനും കാര്‍ഷിക മേഖലയും, കാസര്‍കോട്; ടൂറിസം പിന്നോക്കാവസ്ഥയും സാധ്യതകളും തുടങ്ങിയ വിഷയങ്ങളില്‍ അവതരണവും നടക്കും. ജുലൈ 30 വൈകിട്ട് നടക്കുന്ന സമാപന സംഗമം രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് കേരള ജെനറല്‍ സെക്രടറി സി ആര്‍ കുഞ്ഞുമുഹമ്മദ്, മുന്‍ ജെനറല്‍ സെക്രടറി സിഎന്‍ ജഅ്ഫര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ, സയ്യിദ് ഹസനുല്‍ അഹ്ദല്‍, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ സംന്ധിക്കും.
വ്യത്യസ്ത സെഷനുകള്‍ക്ക്, അബ്ദുര്‍ റഹ്മാന്‍ അഹ്സനി, യൂസുഫ് ബാഖവി മാറഞ്ചേരി, ഫൈസല്‍ എളേറ്റില്‍, അശ്‌റഫ് പുന്നത്ത്, സിദ്ദീഖ് ബുഖാരി, സൂലൈമാന്‍ കരിവെള്ളൂര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, കുഞ്ഞികൃഷ്ണന്‍ അമ്പലത്തറ, ശാനവാസ് പാദൂര്‍, അഹ്മദ് ശെറിന്‍, ഡോ. വിനോദ് കുമാര്‍ പെരുമ്പള, എബി കുട്ടിയാനം, ടിഎ ശാഫി, സിഎല്‍ ഹമീദ്, ബശീര്‍ പുളിക്കൂര്‍, റസാഖ് സഖാഫി കോട്ടക്കുന്ന്, ഇര്‍ഫാദ് മായിപ്പാടി, അബ്ദുര്‍ റശീദ് സഅദി, മുഹമ്മദ് നംശാദ്, റഈസ് മുഈനി അത്തുട്ടി, ബാദുശ സഖാഫി, സിദ്ദീഖ് ഹിമമി, ഇര്‍ശാദ് കളത്തൂര്‍, റസാഖ് സഅദി, ഖാദര്‍ സഖാഫി, സഈദ് അലി, മന്‍ശാദ് അഹ്സനി, അബൂ സാലി പെര്‍മുദെ, ഫൈസല്‍ സൈനി, മുര്‍ഷിദ് പുളിക്കൂര്‍ നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, സി എം എ ചേരൂര്‍, മുഹമ്മദ് നംശാദ്, റഈസ് മുഈനി, ഇര്‍ഫാദ് മായിപ്പാടി എന്നിവര്‍ സംബന്ധിച്ചു.

Keywords: SSF, Sahityotsav, Malayalam News, Kerala News, Kasaragod News, SSF Kasaragod, SSF Kasaragod District Sahityotsav, Sahityotsav 2023, SSF Kasaragod District Sahityotsav will begin on Sunday.
< !- START disable copy paste -->