പരാതി വ്യാജം; പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമെന്നും ആരോപണം; വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയില്‍
Jan 24, 2022, 12:40 IST
കൊച്ചി: (www.kasargodvartha.com 24.01.2022) വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയില്‍. പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമെന്നും ജാമ്യാപേക്ഷയില്‍ ശ്രീകാന്ത് ആരോപിക്കുന്നു. എന്നാല്‍ പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും ശ്രീകാന്ത് വെട്ടിയാര്‍ പറയുന്നു.
യൂട്യൂബ് വ്‌ളോഗിങ്ങിലൂടെയും ട്രോള്‍ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നത് അടുത്തിടെയാണ്. വിമന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ വീണ്ടും അതേ പേജിലൂടെ മറ്റൊരാള്‍ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
ശ്രീകാന്ത് വെട്ടിയാര്‍ പ്രണയം നടിച്ച് പല ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചവരില്‍ ഒരാള്‍ എന്നു പറഞ്ഞാണ് യുവതി നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ പ്രാരാബ്ധങ്ങള്‍ പറഞ്ഞും അമ്മയ്ക്ക് 'ഭ്രാന്ത് '(അയാള്‍ ഉപയോഗിച്ച വാക്ക് ) ആണെന്നു പറഞ്ഞുമൊക്കെയാണ് ശ്രീകാന്ത് വെട്ടിയാര്‍ അനുകമ്പ നേടാന്‍ തുടങ്ങിയതെന്ന് കുറിപ്പില്‍ പറയുന്നു. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക വൈകാരിക ഉപദ്രവങ്ങള്‍ നേരിട്ടെന്നും യുവതി ആരോപിക്കുന്നു. കൊല്ലം സ്വദേശിനിയായ യുവതിയുടെ പേരിലാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റ് ചെയ്തിരിക്കുന്നത്. യുവതിക്ക് എട്ടുവയസുള്ള മകളുമുണ്ട്.
കൊച്ചിയില്‍ താമസിക്കുന്നതിനിടെയാണ് തങ്ങള്‍ തമ്മില്‍ സൗഹൃദത്തിലാകുന്നതെന്നും യുവതി പറഞ്ഞിരുന്നു. പിറന്നാള്‍ ആഘോഷത്തിനായി കൊച്ചിയിലെ ഹോടെലിലേക്ക് ക്ഷണിക്കുകയും അവിടെ വച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നുമാണ് പരാതി. തുടര്‍ന്നും പീഡനം തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു.
Keywords: Sreekanth Vettiyar approaches HC seeking anticipatory bail in molest case, Kochi, News, Molestation, High-Court, Top-Headlines, Bail, Kerala.