city-gold-ad-for-blogger
Aster MIMS 10/10/2023

ട്രാഫിക് നിയന്ത്രിക്കുന്നതിന് സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകള്‍ അപകടക്കെണിയൊരുക്കുന്നു

ബദിയടുക്ക:(www.kasargodvartha.com 12/05/2017) ട്രാഫിക് നിയന്ത്രണത്തിനായി സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകള്‍ വാഹനങ്ങള്‍ക്ക് അപകടകെണിയൊരുക്കുന്നു. ബദിയടുക്ക കുമ്പള റോഡിലും മുള്ളേരിയ റോഡിലുമാണ് വ്യാപകമായി ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. വ്യാപാരികളുടെയും പ്രദേശത്തെ സന്നദ്ധ സംഘടനയുടെയും സഹായത്തോടെയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, എന്നിവിടങ്ങളില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ ട്രാഫിക് നിയന്ത്രണത്തിനാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. എന്നാല്‍ സൂചനാ ബോര്‍ഡുകള്‍ പോലും ഇല്ലാത്തത് രാത്രി സമയം ഈ നിയന്ത്രണം വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നു. രാത്രി സമയം ഒരു ഭാഗത്തേക്ക് മാറ്റി വെക്കേണ്ട രീതിയിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് മാറ്റി വെക്കാത്തതാണ് അപകടങ്ങള്‍ക്ക് അവസരം ഒരുക്കുന്നത്.

ട്രാഫിക് നിയന്ത്രിക്കുന്നതിന് സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകള്‍ അപകടക്കെണിയൊരുക്കുന്നു


വളവ് പ്രദേശത്തും ജനസഞ്ചാരമില്ലാത്ത സ്ഥലത്തും ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് നിയന്ത്രണം വേണമെന്നും, രാത്രി സമയം ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള നടപടിയും ഉറപ്പ് വരുത്തണമെന്നുമാണ് ആവശ്യം. ആവശ്യമുള്ള സ്ഥലത്ത് ഹമ്പുകള്‍ സ്ഥാപിക്കണമെങ്കില്‍ സൂചനബോര്‍ഡുകളും ബന്ധപ്പെട്ട അധികാരികളുടെ അനുവാദവും വേണമെന്നുമുള്ള നിയമമുണ്ട്. എന്നാല്‍ സ്പീഡ് ബ്രേക് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഒരു നിയന്ത്രണം ഏര്‍പെടുത്താത്തതാണ് വ്യാപകമായി ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കാരണമാകുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasaragod, News, Badiyadukka, Traffic-block, Vehicles, School, Speed breaker, Town, Speed breaker makes trouble.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia