Train | യാത്രക്കാർക്ക് സന്തോഷ വാർത്ത: ഡെൽഹിയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും 3 മാസക്കാലം പ്രത്യേക എ സി ട്രെയിൻ; വിശദാംശങ്ങള്‍
● സെപ്റ്റംബർ 20 മുതൽ ഡിസംബർ 2 വരെ നിശ്ചിത ദിവസങ്ങളിൽ സർവീസ്
● ഈ ട്രെയിൻ സർവീസ് ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ കണക്കിലെടുത്താണ്.
● ട്രെയിനിൽ 14- ത്രീ ടയർ എസി കോച്ച്
പാലക്കാട്: (KasargodVartha) ദീപാവലി ഉൾപ്പെടെയുള്ള പ്രധാന ആഘോഷങ്ങൾ വരുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യത്തിനായി കൊച്ചുവേളിയിൽ നിന്നും ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷനിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റയിൽവേ. സെപ്റ്റംബർ 20 മുതൽ ഡിസംബർ രണ്ട് വരെ നിശ്ചിത ദിവസങ്ങളിൽ ഈ ട്രെയിൻ സർവീസ് ലഭ്യമാകും.
കൊച്ചുവേളി-ഹസ്രത് നിസാമുദ്ദീന്‍ ജംഗ്ഷന്‍ സ്പെഷല്‍
കൊച്ചുവേളി-ഹസ്രത് നിസാമുദ്ദീന്‍ ജംഗ്ഷന്‍ സ്പെഷല്‍ ട്രെയിന്‍ 11 സർവീസുകൾ നടത്തും. ട്രെയിന്‍ നമ്പര്‍ 06071 സെപ്റ്റംബര്‍ 20, 27, ഒക്ടോബര്‍ 4, 11, 18, 25, നവംബര്‍ 1, 8, 15, 22, 29 എന്നീ വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് ശേഷം 2.15ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. ഞായറാഴ്ച രാത്രി 8.40ന് ഹസ്രത് നിസാമുദ്ദീന്‍ ജംഗ്ഷനില്‍ എത്തും.
ഹസ്രത് നിസാമുദ്ദീന്‍ ജംഗ്ഷന്‍-കൊച്ചുവേളി സ്പെഷല്‍
ഹസ്രത് നിസാമുദ്ദീന്‍ ജംഗ്ഷന്‍-കൊച്ചുവേളി സ്പെഷല്‍ ട്രെയിനും 11 സർവീസുകൾ നടത്തും. ട്രെയിന്‍ നമ്പര്‍ 06072 സെപ്റ്റംബര്‍ 23, 30, ഒക്ടോബര്‍ 7, 14, 21, 28, നവംബര്‍ 4, 11, 18, 25, ഡിസംബര്‍ 2 എന്നീ തിങ്കളാഴ്ചകളില്‍ പുലർച്ചെ 4.10ന് ഹസ്രത് നിസാമുദ്ദീന്‍ ജംഗ്ഷനില്‍ നിന്ന് പുറപ്പെടും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.15ന് കൊച്ചുവേളിയില്‍ എത്തും.
കോച്ച് ഘടന
ട്രെയിനിന് 14- ത്രീ ടയർ എസി കോച്ച്, 01- സെക്കൻഡ് ക്ലാസ് കോച്ച് (ഭിന്നശേഷി സൗഹൃദം), 01- ജനറേറ്റർ കം ബ്രേക്ക് വാൻ എന്നിവ ഉണ്ടായിരിക്കും.
സമയക്രമം:
#keralatourism #indianrailways #festivaltravel #traintravel #tourism